Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്ലാസ്റ്റിക് കൂടില്‍ കീറലുണ്ടാക്കി പണം അപഹരിച്ചു
02/07/2016

വൈക്കം: ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന പ്ലാസ്റ്റിക് കൂടില്‍ കീറലുണ്ടാക്കി പണം അപഹരിച്ചതായി പരാതി. കെ.എസ്.ആര്‍.ടി.സി ബസില്‍ മുറിഞ്ഞപുഴയില്‍നിന്നും വൈക്കത്തേക്ക് യാത്ര ചെയ്ത മുറിഞ്ഞപുഴ സ്വദേശി കരുണാകരന്റെ 12500 രൂപയാണ് കഴിഞ്ഞദിവസം പകല്‍ അപഹരിക്കപ്പെട്ടത്. ബസിന്റെ സീററില്‍ ജാലകത്തോട് ചേര്‍ന്നിരുന്ന കരുണാകരനൊപ്പം ഇരുന്നിരുന്ന മുപ്പത് വയസ്സ് തോന്നിക്കുന്ന ആള്‍ വലിയ അടുപ്പം കാട്ടി സംസാരിച്ചിരുന്നെന്നും ഉദയനാപുരത്തുനിന്ന് ബസില്‍ കയറിയ ഇയാള്‍ താന്‍ കച്ചേരിക്കവലയില്‍ ഇറങ്ങിയശേഷവും ബസിലുണ്ടായിരുന്നെന്ന് കരുണാകരന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എറണാകുളം-വൈക്കം റൂട്ടിലും, എറണാകുളം-കാഞ്ഞിരമററം-വെട്ടിക്കാട്ട്മുക്ക് റൂട്ടിലും ബസില്‍ യാത്ര ചെയ്യുന്നവരുടെ പണം കവരുന്ന സംഭവങ്ങള്‍ പതിവാണെന്ന് ആരോപണമുണ്ട്.