Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോട്ടകത്തും പരിസരപ്രദേശങ്ങളിലും വിദേശമദ്യം വില്‍പന നടത്തിയാളെ പോലീസ് അറസ്‌ററു ചെയ്തു
02/07/2016

വൈക്കം: തോട്ടകത്തും പരിസരപ്രദേശങ്ങളിലും വിദേശമദ്യം വില്‍പന നടത്തിയ തോട്ടകം വിയററ്‌നാം ജംഗ്ഷനുസമീപമുള്ള ഷാജി(45)യെ വൈക്കം എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍നിന്നും വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന വിദേശമദ്യവും പിടിച്ചെടുത്തു. ഡ്രൈ ഡേ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ചെറുകുപ്പികളിലാക്കി മദ്യം വിററുവരികയായിരുന്നു. ഇവിടെ അനധികൃത മദ്യവില്‍പന നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രദേശം എക്‌സൈസ് ഉദ്യോഗസ്ഥര്‍ കുറച്ചു ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. ഷാജി ഇന്നലെ മദ്യവുമായി വില്‍പനയ്ക്ക് വിയററ്‌നാം കോളനിയില്‍ എത്തിയപ്പോള്‍ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു. റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റോയ് ജെയിംസ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.വിശ്വനാഥന്‍, പ്രിവന്റീവ് ഓഫീസര്‍ ടി.എച്ച് ഷെഫീഖ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.വി അഭിലാഷ്, പി.പി മഹേഷ്, അശോക് ബി.നായര്‍, വി.എസ് മണിക്കുട്ടന്‍, ടി.കെ സതീഷ് ചന്ദ്ര, കെ.എസ് സുനില്‍കുമാര്‍, പി.എസ് സുമിതാമോള്‍ എന്നിവര്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തോട്ടകത്തും സമീപപ്രദേശങ്ങളിലും റെയ്ഡുകളും പരിശോധനകളും കൂടുതല്‍ ശക്തമാക്കിയതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റോയ് ജെയിംസ് അറിയിച്ചു.