Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷകതൊഴിലാളികള്‍ കൂട്ടധര്‍ണ്ണ നടത്തി.
02/07/2016
ബി കെ എം യൂ വെച്ചൂര്‍ ബി എസ് എന്‍ എല്‍ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ബി കെ എം യൂ സംസ്ഥാന സെക്രട്ടറി പി സുഗതന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം : ബി കെ എം യൂ (എ ഐ ററി യു സി) നേതൃത്വത്തില്‍ കര്‍ഷക തൊഴിലാളികള്‍ ദേശീയ തലത്തില്‍ നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി വൈക്കത്തെ വിവിധ വില്ലേജുകളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ കര്‍ഷകതൊഴിലാളികള്‍ കൂട്ടധര്‍ണ്ണ നടത്തി. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കുക, ദളിത് പിന്നോക്ക വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങളും പീഢനങ്ങളും അവസാനിപ്പിക്കുക, ഭൂമി ഇല്ലാത്ത മുഴുവന്‍ കര്‍ഷകതൊഴിലാളികള്‍ക്കും ഭൂമിയും വീടും നല്‍കുക, ദേശീയ കര്‍ഷക തൊഴിലാളി നിയമം നടപ്പിലാക്കുക, പെന്‍ഷന്‍ 300 രൂപയാക്കുക, ഉപാധികള്‍ കൂടാതെ പെന്‍ഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം. വെച്ചൂര്‍ ബി എസ് എന്‍ എല്‍ ഓഫീസിനു മുന്നില്‍ നടന്ന സമരം ബി കെ എം യൂ സംസ്ഥാന സെക്രട്ടറി പി സുഗതന്‍ ഉദ്ഘാടനം ചെയ്തു. തലയാഴത്ത് ജില്ലാ കമ്മററി അംഗം പി എസ് പുഷ്‌ക്കരന്‍, ടി വി പുരത്ത് എം ടി ബാബുരാജ്, ഉദയനാപുരത്ത് സാബു പി മണലൊടി, ചെമ്പില്‍ കെ ആര്‍ ചിത്രലേഖ എന്നിവര്‍ സമരം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ഭാരവാഹികളായ കെ ചെല്ലപ്പന്‍, പി വി കുട്ടന്‍, രത്‌നവല്ലി,സുന്ദരന്‍, ജോര്‍ജ്ജ്, രാമചന്ദ്രന്‍, സി കെ പുരുഷോത്തമന്‍, കെ ബാലന്‍, കെ വേണുഗോപാല്‍, കെ പി ബീന, പി എസ് പുഷ്പമണി, എ സി വാവച്ചന്‍, വി കെ പുഷ്‌ക്കരന്‍, മുകുന്ദന്‍, സനല്‍കുമാര്‍, സുലോചന പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.