Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്കിലെ വിവിധ മേഖലകളില്‍ താലൂക്ക് സപ്ലൈ ആഫീസറുടെ നേതൃത്വത്തില്‍ കര്‍ശനമായ പരിശോധനകള്‍
02/07/2016

വൈക്കം: കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ്, വിലക്കയററം എന്നിവ തടയുന്നതിന്റെ ഭാഗമായി താലൂക്കിലെ വിവിധ മേഖലകളില്‍ താലൂക്ക് സപ്ലൈ ആഫീസറുടെ നേതൃത്വത്തില്‍ കര്‍ശനമായ പരിശോധനകള്‍ നടന്നു വരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാത്ത വിവിധ നിയന്ത്രണ ഉത്തരവുകള്‍ പ്രകാരമുള്ള ലൈസന്‍സുകള്‍ എടുക്കാത്ത വ്യാപാരികള്‍ക്കെതിരെ നടപടി സ്വീകരിച്ചു. പര്‍ച്ചേസ്ബില്ലുകള്‍ പരിശോധിച്ച് അമിതവില ഈടാക്കിയതായി പരിശോധനയില്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് വൈക്കം താലൂക്ക് സപ്ലൈ ആഫീസര്‍ അറിയിച്ചു.