Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവം
01/07/2016

വൈക്കം: ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവം സ്‌ക്കൂള്‍ ഓഡിറേറാറിയത്തില്‍ നടന്നു. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. സ്‌ക്കൂള്‍ ഓഡിറേറാറിയത്തില്‍ നടന്ന ചടങ്ങില്‍ പി.ടി.എ എക്‌സി. അംഗം മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ ജി.ശ്രീകുമാരന്‍ നായര്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയില്‍ ഉന്നത വിജയം നേടിയ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളായിരുന്ന ജെ.ജിനു, പി.അഖില്‍ എന്നിവരെ വാര്‍ഡ് കൗണ്‍സിലര്‍ അംബരീഷ് ജി.വാസു അനുമോദിച്ചു. സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ടി.ഡി ശശികല, ഹെഡ്മിസ്ട്രസ്സ് പ്രീത രാമചന്ദ്രന്‍, സുരേന്ദ്രന്‍ നായര്‍, ആര്‍.പ്രസാദ്, സിനിമോള്‍, അനില്‍കുമാര്‍, രാമചന്ദ്രന്‍, യദുകൃഷ്ണന്‍, എസ്.സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.