ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ 2016-17 ലെ പ്ലസ് വണ്‍ പ്രവേശനോത്സവം
01/07/2016
വൈക്കം ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ 2016-17 ലെ പ്ലസ്വണ് പ്രവേശനോത്സവം നഗരസഭ ചെയര്മാന് എന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം : വൈക്കം ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ 2016-17 ലെ പ്ലസ് വണ്‍ പ്രവേശനോത്സവം നഗരസഭ ചെയര്മാന് എന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. പി ററി എ പ്രസിഡന്റ് ററി കെ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ വി പി ശ്രീദേവി സ്വാഗതം ആശംസിച്ചു. വിദ്യാഭ്യാസ കലാകായിക സ്റ്റാന്റിംഗ് കമ്മററി ചെയര്മാന് ജി ശ്രീകുമാരന്‍ നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഡി രഞ്ജിത്ത് കുമാര്‍, ഹെഡ്മാസ്റ്റര് പി കെ ഹരിദാസ്, പി ററി എ വൈസ് പ്രസിഡന്റ് കെ പി ലത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ശ്രീജ പി എച്ച് കൃതജ്ഞത രേഖപ്പെടുത്തി.