Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണയോഗം നടത്തി
01/07/2016
വൈക്കം വാട്ടര്‍ അതോറിട്ടി ഓഫീസില്‍ നടന്ന എം ദാസന്‍ അനുസ്മരണ ദിനത്തിന്റെയും പരിസര ശുചീകരണവും വൃക്ഷതൈ നടീലിന്റെയും ഉദ്ഘാടനം മുന്‍സിപ്പല്‍ വൈസ്്് ചെയര്‍പേഴ്‌സണ്‍ എ സി മണിയമ്മ നിര്‍വ്വഹിക്കുന്നു.


വൈക്കം : വാട്ടര്‍ അതോറിട്ടി എംപ്ലോയീസ് യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന സഖാവ് എം ദാസന്റെ ചരമദിനമായ ജൂണ്‍ 29ന് വൈക്കം വാട്ടര്‍ അതോറിട്ടിയില്‍ ഓഫീസില്‍ നടന്ന അനുസ്മരണയോഗം വൈക്കം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എ സി മണിയമ്മ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് കെ രമേശന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ സി ഐ ററി യു ഏരിയ പ്രസിഡന്റ് എന്‍ ഹരികുമാര്‍, എംപ്ലോയീസ് യൂണിയന്‍ ജില്ലാ ജോ.സെക്രട്ടറി കെ പൊന്നപ്പന്‍, ജില്ലാ വൈസ് പ്രസിഡന്റ് വി സതീശന്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തിനു ശേഷം വാട്ടര്‍ അതോറിട്ടി കോമ്പൗണ്ടില്‍ എ സി മണിയമ്മ, എന്‍ ഹരികുമാര്‍, എ ഷീജ, അസി. എന്‍ജിനീയര്‍ മാത്യൂ പി എബ്രഹാം എന്നിവര്‍ ഫലവൃക്ഷത്തൈ നടീലും നടത്തി.