Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ 2016-17 സാമ്പത്തിക വര്‍ഷത്തിലെ വികസന സെമിനാര്‍
01/07/2016
വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ 2016-17 സാമ്പത്തിക വര്‍ഷത്തിലെ വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം : വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ 2016-17 സാമ്പത്തിക വര്‍ഷത്തിലെ വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ഉദയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. 2.84 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ കരട് പദ്ധതി രേഖ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍പേഴ്‌സണ്‍ അനിജി പ്രസാദ് അവതരിപ്പിച്ചു. ബി ഡി ഒ കെ ജി സലിംകുമാര്‍ സ്വാഗതം ആശംസിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി വി ഹരിക്കുട്ടന്‍, സാബു പി മണലൊടി, ലിജി സലഞ്ച് രാജ്, കെ ആര്‍ ചിത്രലേഖ, പി ശകുന്തള, ററി എസ് സെബാസ്റ്റ്യന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ. കെ കെ രഞ്ജിത്ത്, പി സുഗതന്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിററി ചെയര്‍പേഴ്‌സണ്‍മാരായ ശ്രീദേവി ജയന്‍, റ്റി കെ രാജേന്ദ്രന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്ലാന്‍ കോ-ഓര്‍ഡിനേററര്‍ എം കെ സുമ കൃതജ്ഞത പറഞ്ഞു.