Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈബയോ ജൈവകൃഷി സൊസൈററിയുടെ ഉദ്ഘാടനസമ്മേളനം നാളെ വൈകുന്നേരം 3 മണിക്ക്
01/07/2016

വൈക്കം : വൈബയോ ജൈവകൃഷി സൊസൈററിയുടെ ഉദ്ഘാടനസമ്മേളനം നാളെ വൈകുന്നേരം 3 മണിക്ക് വൈക്കം സത്യാഗ്രഹമെമ്മോറിയല്‍ ഹാളില്‍ നടത്തും. വൈക്കം നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. വൈബയോ പ്രസിഡന്റ് കെ പി വേണുഗോപാല്‍ അദ്ധ്യക്ഷത വഹിക്കും. പച്ചക്കറികളുടെ വിതരണോദ്ഘാടനം കോട്ടയം കൃഷിവകുപ്പ് ഡെപ്പ്യൂട്ടി ഡയറക്ടര്‍ ലീലാമ്മ ഉമ്മന്‍ നിര്‍വ്വഹിക്കും. പച്ചക്കറികൃഷി എങ്ങനെ പരിപാലിക്കാം എന്ന വിഷയത്തെക്കുറിച്ച് കോട്ടയം കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലെ ഡോ. ടി മായ ക്ലാസ് എടുക്കും. പച്ചക്കറി തൈകളുടെ വിതരണവും അന്നേദിവസം നടത്തുന്നതായിരിക്കും.