Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ ആരംഭിച്ചു.
26/11/2015
കേന്ദ്ര തെരഞ്ഞെടുക്ക് കമ്മീഷന്‍ വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ ആരംഭിച്ചു. നിയോജകമണ്ഡലത്തില്‍ താമസിക്കുന്ന 2016 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. പുതുതായി പേര് ചേര്‍ക്കുന്നതിനും നിലവിലുള്ള വോട്ടര്‍മാര്‍ക്ക് പട്ടികയിലുള്ള വിവരങ്ങള്‍ തിരുത്തലുകള്‍ വരുത്തുന്നതിനും, സ്ഥാനം മാറ്റുന്നതിനും 30 വരെ അവസരം ഉണ്ടായിരിക്കും. അപേക്ഷകള്‍ www.ceo.kerala.gov.in എന്ന വെബ്‌സൈററിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. താലൂക്ക് ഓഫീസ് വോട്ടര്‍ വിജ്ഞാനകേന്ദ്രം, അക്ഷയ സെന്ററുകള്‍ എന്നിവിടങ്ങളില്‍ ഇതിനുള്ള സൗകര്യമുണ്ട്. പേരു ചേര്‍ക്കലുമായി ബന്ധപ്പെട്ട് താലൂക്ക് ഓഫീസില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. ഫോണ്‍ : 04829 216000.