Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കല്ലറ ചുങ്കം പാലത്തിനുസമീപത്തുനിന്നും കഞ്ചാവുമായി യുവാവ് പിടിയില്‍.
01/07/2016

വൈക്കം: കല്ലറ ചുങ്കം പാലത്തിനുസമീപത്തുനിന്നും കഞ്ചാവുമായി യുവാവ് പിടിയില്‍. ഓണംതുരുത്ത് നീണ്ടൂര്‍ താമരച്ചാല്‍ചിറ വീട്ടില്‍ രാഹുല്‍രാജ് (22) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ബുധനാഴ്ച വൈകുന്നേരം വൈക്കം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ റോയ് ജെയിംസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് രാഹുല്‍രാജിനെ പിടികൂടിയത്. എക്‌സൈസ് സംഘത്തെ കണ്ട് വെള്ളത്തില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ അതിസാഹസികമായി കീഴടക്കുകയായിരുന്നു. വൈക്കം-കോട്ടയം സ്വകാര്യബസിലെ ജീവനക്കാരനായ പ്രതി ബസില്‍ കയറുന്ന കുട്ടികള്‍ക്ക് കഞ്ചാവ് നല്‍കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് ഷാഡോ സംഘം നിരീക്ഷിച്ചു വരികയായിരുന്നു. റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറെ കൂടാതെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ടി.ആര്‍ ജയകുമാര്‍, ആര്‍.വിശ്വനാഥന്‍, പ്രിവന്റീവ് ഓഫീസര്‍ ടി.എച്ച് ഷെഫീഖ്, എക്‌സൈസ് ഷാഡോ ടീം അംഗങ്ങളായ എ.സി ദീപേഷ്, പി.പി മഹേഷ്, വി.എസ് മണിക്കുട്ടന്‍, ഡ്രൈവര്‍ സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു. വരുംദിവസങ്ങളില്‍ കഞ്ചാവിനും മയക്കുമരുന്നിനുമെതിരെയുള്ള റെയ്ഡും പരിശോധനയും ശക്തമാക്കുമെന്ന് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റോയി ജെയിംസ് അറിയിച്ചു.