Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദളവാക്കുളം ബസ് ടെര്‍മിനലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം
01/07/2016

വൈക്കം: ദളവാക്കുളം ബസ് ടെര്‍മിനലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് വൈക്കം താലൂക്കിലെ വിവിധ റസിഡന്‍സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ട്രാക്കിന്റെ ആഭിമുഖ്യത്തില്‍ നഗരസഭ ചെയര്‍മാന്‍, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് നിവേദനം നല്‍കി. ബസുകളുടെ ആദ്യസര്‍വീസ് തന്നെ ദളവാക്കുളത്തുനിന്ന് ആരംഭിക്കുക, പഴയ ബസ് സ്റ്റാന്റില്‍ ബസ് ബേ നിര്‍മിക്കുകയും പാസ്സിംഗ് സ്റ്റാന്റായി നിലനിര്‍ത്തുകയും ചെയ്യുക, ദളവാക്കുളത്ത് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തുക, പോലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കുക, ബസ് ടെര്‍മിനലില്‍ മററ് വാഹനങ്ങളുടെ പാര്‍ക്കിംഗ് ഒഴിവാക്കുക, ഹൈമാസ്റ്റ് ലാമ്പ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിവേദനം നല്‍കിയിരിക്കുന്നതെന്ന് ട്രാക്ക് പ്രസിഡന്റ് പി.ശിവരാമകൃഷ്ണന്‍ നായര്‍, ജനറല്‍ സെക്രട്ടറി എം.അബു എന്നിവര്‍ അറിയിച്ചു.