പ്രീമാര്യേജ് കൗണ്‍സിലിംഗ്
01/07/2016
തലയോലപ്പറമ്പ്: കെ.ആര് നാരായണന് സ്മാരക എസ്.എന്‍.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിലുള്ള പ്രീമാര്യേജ് കൗണ്‍സിലിംഗ് കോഴ്സിന്റെ നാലാമത് ബാച്ച് നാളെയും മൂന്നിനുമായി അടിയം ശാഖാ ഓഡിറേറാറിയത്തില്‍ നടക്കും. നാളെ രാവിലെ ഒന്‍പതിന് കേരള കൗമുദി കൊച്ചി യൂണിററ് ചീഫ് കെ.പി രാജീവന് ഉദ്ഘാടനം ചെയ്യും. യൂണിയന് സെക്രട്ടറി എസ്.ഡി സുരേഷ്ബാബു അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ യൂണിയന് പ്രസിഡന്റ് ഇ.ഡി പ്രകാശന്, വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പന്, ഇ.കെ സുരേന്ദ്രന്, പി.കെ രമേശന്, സുലഭ സജീവ്, സുരേഷ് തുണ്ടത്തില്‍ എന്നിവര്‍ പ്രസംഗിക്കും. ഗ്രേസ് ലാല്‍, എ.വി അശോകന് എന്നിവര്‍ ക്ലാസ് നയിക്കും. മൂന്നിന് വൈകുന്നേരം 4.30ന് നടക്കുന്ന സമാപനസമ്മേളനവും സര്ട്ടിഫിക്കററ് വിതരണവും തലയോലപ്പറമ്പ് ഫാര്‍മേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എ അപ്പച്ചന് ഉദ്ഘാടനം ചെയ്യും.