Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസഹായനിധി കൈമാറി.
30/06/2016

വൈക്കം: വൈദ്യുതി കമ്പി പൊട്ടിവീണ് അമ്മയും സഹോദരനും മരണപ്പെട്ടതുമൂലം അനാഥയായ ശില്‍പയെ സഹായിക്കുന്നതിനായി സമാഹരിച്ച കുടുംബസഹായനിധി കൈമാറി. വൈക്കം ഇലക്ട്രിക്കല്‍ ഡിവിഷന്‍ പരിധിയിലെ ജീവനക്കാരും ഓഫീസര്‍മാരും ചേര്‍ന്ന് സമാഹരിച്ച കുടുംബസഹായനിധിയായ 274100 രൂപയാണ് ശില്‍പ മോഹനന് വൈക്കം ഡിവിഷന്‍ അസി. എക്‌സി. എഞ്ചിനീയര്‍ ഇന്‍ ചാര്‍ജ്ജ് സെജി ഷാജു കൈമാറിയത്. ചെമ്പ് കാട്ടിക്കുന്നിലെ വസതിയില്‍ നടന്ന ചടങ്ങില്‍ ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി, ചെമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ രമേശന്‍, പഞ്ചായത്ത് അംഗങ്ങളായ പി.എസ് മോഹനന്‍, സുനില്‍കുമാര്‍, പ്രവീണ സിബി, റഷീദ് മങ്ങാടന്‍, റംലത്ത് സലിം, സ്മിത പ്രിന്‍സ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി.മുകുന്ദന്‍, ഗോപിനാഥന്‍, സി.കെ സുകുമാരന്‍, രാമകൃഷ്ണന്‍, സുനില്‍, വൈക്കം ഇലക്ട്രിക്കല്‍ അസി. എക്‌സി. എഞ്ചിനീയര്‍ കെ.ജയന്‍, ടി.ജി ജോസഫ്, എം.വി മനോജ്, കെ.വി നടരാജന്‍, ടി.ടി രജിത്‌മോന്‍, കെ.എസ് അജയദേവ്, കെ.ഡി ടോമി, പി.എം സജീവ്, പി.വി ജോയ് എന്നിവര്‍ പങ്കെടുത്തു.