Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ നടത്തി.
30/06/2016

തലയോലപ്പറമ്പ്: കേന്ദ്രസര്‍ക്കാരിന്റെ ബാങ്ക് ലയന നീക്കത്തിനെതിരെ കേരള സ്റ്റേററ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ (കെ.എസ്.എസ്.പി.യു) വെള്ളൂര്‍ യൂണിററിന്റെ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തി. വെള്ളൂര്‍ എസ്.ബി.ടിയ്ക്ക് മുന്നില്‍ നടത്തിയ ധര്‍ണാസമരം വെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലൈലാ ജമാല്‍ ഉദ്ഘാടനം ചെയ്തു. യൂണിററ് പ്രസിഡന്റ് പി.കെ മാത്യു അധ്യക്ഷത വഹിച്ചു. യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ ഗോപി, ഡി.ഇ.എസ്.ഐ ജില്ലാ സെക്രട്ടറി എബ്രഹാം തോമസ്, എ.ഐ.ബി.ഇ.എ ജില്ലാ പ്രസിഡന്റ് രവീന്ദ്രനാഥ്, വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് യു.ചന്ദ്രശേഖരന്‍, വടകര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡി.എം ദേവരാജന്‍, എന്‍.കെ മുരളീധരന്‍, വി.എം പുഷ്‌ക്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.