Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സോഷ്യല്‍ ജസ്റ്റിസ് ഫോറം വടയാര്‍ ഇന്‍ഫന്റ് ജീസസ് സ്‌ക്കൂളില്‍ ദേശീയോദ്ഗ്രഥന സെമിനാര്‍ സംഘടിപ്പിച്ചു
30/06/2016
സോഷ്യല്‍ ജസ്റ്റിസ് ഫോറം വടയാര്‍ ഇന്‍ഫന്റ് ജീസസ് സ്‌ക്കൂളില്‍ സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന സെമിനാര്‍ സംസ്ഥാന പ്രസിഡന്റ് കെ.എം വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: അന്ധവിശ്വാസങ്ങളില്‍ നിന്ന് മോചനം നേടുവാനും പരിഷ്‌കൃത സമൂഹത്തിന് യോജിക്കുംവിധം ആചാരാനുഷ്ഠാനങ്ങള്‍ നവീകരിക്കാനും മതങ്ങള്‍ക്ക് കഴിയണമെന്ന് സോഷ്യല്‍ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം വര്‍ഗീസ് അഭിപ്രായപ്പെട്ടു. വടയാര്‍ ഇന്‍ഫന്റ് ജീസസ് സ്‌ക്കൂളില്‍ സംഘടിപ്പിച്ച മാനവിക ചിന്ത, മതേതര ഇന്‍ഡ്യ ദേശീയോദ്ഗ്രഥന ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജോയിന്റ് സെക്രട്ടറി റാണി വൃന്ദ അധ്യക്ഷത വഹിച്ച യോഗത്തില്‍ ദേശീയോദ്ഗ്രഥന സമ്മേളനം മാധ്യമപ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. സ്‌ക്കൂള്‍ കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണം ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ടും, കുഞ്ഞിളം കൈയ്യില്‍ സമ്മാനം പദ്ധതി തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനനും ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.മാര്‍ക്കോസ് പേരന്റ്‌സ് ഫോറം യൂണിററ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിര്‍വാഹകസമിതി അംഗം യു.ഐസക് ദേശാഭിമാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജോയ് തുരുത്തിപ്പള്ളില്‍, നിര്‍മല മാര്‍ട്ടിന്‍, മേഴ്‌സി ഡേവിഡ്, കെ.വി സുരേഷ്‌കുമാര്‍, രമാ വാസു, ടി.വി ജയപ്രകാശ്, രമാ സുരേഷ്, മിനി വിജയന്‍, വിനോദ് തൂമ്പുങ്കല്‍, നിര്‍മല ഷാജി എന്നിവര്‍ പ്രസംഗിച്ചു.