Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൂത്താല ഘോഷയാത്ര ഭക്തിസാന്ദ്രമായി.
26/11/2015
കേരള വിശ്വകര്‍മ്മ സഭയുടെയും, മഹിളാ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മഹാദേവ ക്ഷേത്രത്തിലേക്ക് നടന്ന പൂത്താല ഘോഷയാത്ര
അഷ്ടമി മഹോത്സവത്തിന്റെ ഭാഗമായി കേരള വിശ്വകര്‍മ്മ സഭ, കേരള പട്ടാര്യ സമാജം, കേരള ഗണക കണിശസഭ എന്നിവ മഹാദേവ ക്ഷേത്രത്തിലേക്ക് നടന്ന പൂത്താല ഘോഷയാത്ര ഭക്തിസാന്ദ്രമായി. വിശ്വകര്‍മസഭയുടെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ മഹിളാസംഘം നടത്തിയ അഷ്ടമി പൂത്താലഘോഷയാത്ര വനിതകള്‍ യൂണിഫോം അണിഞ്ഞ് പങ്കെടുത്തു. പുളിംചുവട്ടില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര പടിഞ്ഞാറെഗോപുരം വഴി ക്ഷേത്രത്തില്‍ പ്രവേശിച്ചു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.കെ മോഹന്‍ദാസ്, സെക്രട്ടറി ടി.സി വിജയന്‍, എസ്.കൃഷ്ണന്‍, എസ്.ശ്രീകുമാര്‍, ടി.എസ് രാഘവന്‍, എം.എസ് രാമചന്ദ്രന്‍, കെ.എന്‍ തങ്കപ്പന്‍, വിലാസിനി ശിവരാമന്‍, ഓമന വിജയന്‍, നിര്‍മല ചെല്ലപ്പന്‍, ഉഷാ ബാബു, തുളസി എന്നിവര്‍ നേതൃത്വം നല്‍കി. കേരള പട്ടാര്യസമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പൂത്താലം സമാജം ഹാളില്‍ നിന്നാരംഭിച്ച് മഹാദേവ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. വനിതാസമാജം പ്രസിഡന്റ് അനിതാ രാജീവ്, സെക്രട്ടറി ജയശ്രീ, ലീലാ പ്രകാശന്‍, വിജി ചന്ദ്രശേഖരന്‍, സുധ ശിവകുമാര്‍, ബിന്ദു, താലൂക്ക് കമ്മിറ്റി പ്രസിഡന്റ് എം.പി ശിവകുമാര്‍, സെക്രട്ടറി മോഹനന്‍ പുതുശ്ശേരി, പ്രകാശന്‍ പിള്ള എന്നിവര്‍ നേതൃത്വം നല്‍കി. ശിവപഞ്ചായക്ഷര മന്ത്രങ്ങള്‍ മുഴക്കിയാണ് ഓരോ പൂത്താലങ്ങളും ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്. മുത്തുക്കുടകളും വാദ്യമേളങ്ങളും ഘോഷയാത്രകള്‍ക്ക് ചാരുതയേകി.