Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലഹരി വിരുദ്ധ സെമിനാര്‍ നടത്തി.
27/06/2016
ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തലയോലപ്പറമ്പ് ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ ഹാളില്‍ നടന്ന ലഹരി വിരുദ്ധ സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തലയോലപ്പറമ്പ് ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ ഹാളില്‍ ലഹരി വിരുദ്ധ സെമിനാര്‍ നടത്തി. ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം പ്രമാണിച്ച് സ്‌കൂളില്‍ പഠിക്കുന്ന 3200 വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ലഹരി വിരുദ്ധ കൂട്ടായ്മയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം തുളസി മധുസൂദനന്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ തലയോലപ്പറമ്പ് ജവഹര്‍ ലഹരി മോചന ചികിത്സ കേന്ദ്രം ഡയറക്ടര്‍ ടി.പി ആന്ദവല്ലി മുഖ്യപ്രഭാഷണം നടത്തി. ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി ആര്‍ദ്ര എസ്.ഗോപാല്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ജി ഷാജിമോന്‍, പി.ബി രാജു കാലായില്‍, ടി.കെ സഹദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.