Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലഹരിവിരുദ്ധ കൂട്ടായ്മ
27/06/2016
ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി സ്‌ക്കൂളിലെ ലഹരിവിരുദ്ധ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വൈക്കത്ത് നടത്തിയ ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തില്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ ക്ലാസ് നയിക്കുന്നു.

വൈക്കം: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി സ്‌ക്കൂളിലെ ലഹരിവിരുദ്ധ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ താലൂക്കിലെ വിവിധ സ്‌ക്കൂളുകളില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. ചാലപ്പറമ്പ് എന്‍.എസ്.എസ് കരയോഗം ഹാളില്‍ നടന്ന ലഹരിവിരുദ്ധ സദസ്സ് വാര്‍ഡ് കൗണ്‍സിലര്‍ എസ്.ഹരിദാസന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സ്‌ക്കൂള്‍ മാതൃസംഘം പ്രസിഡന്റ് സിന്ധു മധു അധ്യക്ഷ വഹിച്ച ചടങ്ങില്‍ വൈക്കം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ ലഹരിമരുന്നിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. എ.കെ ഇന്ദു, കെ.എസ് അനീഷ, ജയകുമാര്‍, എന്‍.മോഹനന്‍, ആര്‍.മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.