Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കവിതാസായാഹ്‌നം നടന്നു.
27/06/2016

വൈക്കം: പുരോഗമന കലാസാഹിത്യസംഘം, പി.കൃഷ്ണപിള്ള സ്മാരകഗ്രന്ഥശാല, വനിതാസാഹിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ ചങ്ങമ്പുഴ കാവ്യോത്സവത്തിന്റെ ഭാഗമായി കവിതാസായാഹ്‌നം നടന്നു. നഗരസഭ ലൈബ്രറിയില്‍ നടന്ന സിമ്പോസിയം നവോത്ഥാനകവിത തുടര്‍ച്ചയും ഇടര്‍ച്ചയും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് പു.ക.സ ജില്ലാ പ്രസിഡന്റ് ഡോ. എം.ജി ബാബുജി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സുബ്രമണ്യന്‍ അമ്പാടി അധ്യക്ഷത വഹിച്ചു. പി.ആര്‍ സാബു, സാംജി ടി.വി പുരം, അംബരീഷ്, ഡി.ശശിധരന്‍, ബിജു കാക്കനാട്, സബീര്‍ ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു. കെ.എന്‍ കാര്‍ത്തികേയന്‍ മോഡറേറററായിരുന്നു. തുടര്‍ന്ന് അജീഷ് ദാസന്‍, ജയകുമാര്‍, കെ.പവിത്രന്‍, ഗോപാലകൃഷ്ണന്‍, ടി.എ ഗോവിന്ദ് എന്നിവര്‍ കവിതകള്‍ ആലപിച്ചു.