Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഷൈലയുടെയും മക്കളുടെയും വീടെന്ന സ്വപ്നം പൂവണിയുന്നു.
27/06/2016

വൈക്കം: ഷൈലയുടെയും മക്കളുടെയും വീടെന്ന സ്വപ്നം പൂവണിയുന്നു. തലയാഴം പുത്തന്‍പാലം പന്ത്രണ്ടേക്കറില്‍ ഷൈലയുടെയും രണ്ട് പെണ്‍മക്കളുും താമസിക്കുന്ന വീടിന്റെ ശോച്യാവസ്ഥ മനസ്സിലാക്കി നന്മ സാംസ്‌കാരിക കൂട്ടായ്മയാണ് ഇവര്‍ക്ക് വീടുപണിയുവാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇതിനുവേണ്ടി ഇന്നലെ ചേര്‍ന്ന യോഗം വെച്ചൂര്‍ ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സുമനസ്സുകളുടെ സഹായത്തോടെയാണ് വീട് നിര്‍മാണം ആരംഭിക്കുന്നത്. ഇതിനുവേണ്ടി വെച്ചൂര്‍ എസ്.ബി.ടി ശാഖയില്‍ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പര്‍: 67365853242 (ഐ.എഫ്.സി കോഡ്: എസ്.ബി.ടി ആര്‍ 0000127) വാര്‍ഡ് മെമ്പര്‍ ടി.സി പുഷ്പരാജന്‍ ചെയര്‍മാനായും കണ്ണമ്പള്ളി മനോഹരനെ കണ്‍വീനറായും തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എസ് ഷിബു, തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ജ്‌രാജ്, വൈസ് പ്രസിഡന്റ് പി.എസ് പുഷ്‌ക്കരന്‍, നന്മ സാംസ്‌കാരിക കൂട്ടായ്മ ചെയര്‍മാന്‍ വി.ലക്ഷ്മണന്‍, ടി.കെ അജയന്‍ എന്നിവര്‍ പ്രസംഗിച്ചു.