Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഠനോപകരണ വിതരണവും ശുചിത്വ ബോധവല്‍ക്കരണ ക്യാമ്പും സംഘടിപ്പിച്ചു
27/06/2016
നഗരസഭ 18-ാം വാര്‍ഡില്‍ ജനമൈത്രി പോലീസ്, അയല്‍ക്കൂട്ടങ്ങള്‍, വയോമിത്രം എന്നിവയുടെ നേതൃത്വത്തില്‍ ശുചിത്വബോധവല്‍ക്കരണ സെമിനാര്‍ നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജനമൈത്രി പോലീസ്, വയോമിത്രം, അയല്‍ക്കൂട്ടങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നഗരസഭ പതിനെട്ടാം വാര്‍ഡിലെ മുഴുവന്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണ വിതരണവും ശുചിത്വ ബോധവല്‍ക്കരണ ക്യാമ്പും സംഘടിപ്പിച്ചു. തെക്കേനട തമിഴ് വിശ്വബ്രഹ്മസമാജം ഹാളില്‍ നടന്ന സമ്മേളനം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എം.ടി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പഠനോപകരണവിതരണം നിര്‍വഹിച്ചു. നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന്‍ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാന്റംഗ് കമ്മിററി ചെയര്‍മാന്‍ ജി.ശ്രീകുമാര്‍ നായര്‍, കൗണ്‍സിലര്‍മാരായ ഡി.രഞ്ജിത്കുമാര്‍, ശ്രീകുമാരി യു.നായര്‍, ഷേര്‍ലി ജയപ്രകാശ്, ഹരിദാസന്‍ നായര്‍, ജനമൈത്രി പോലീസ് സി.ആര്‍.ഒ എന്‍.വി സരസിജന്‍, വയോമിത്രം കോ-ഓര്‍ഡിനേററര്‍ രാജേഷ് പൈ, എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലതിക, പ്രേരക് ശശികുമാര്‍, ജി.സുരേന്ദ്രന്‍, ജി.രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു.