Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉത്സവബലി ദര്‍ശനത്തിന് ഇന്ന് തുടക്കമാകും.
26/11/2015
വൈക്കത്തഷ്ടമിയുടെ നാലാം ദിവസം യോഗക്ഷേമ വൈക്കം ഉപസഭ നടത്തിയ തിരുവാതിര
അഷ്ടമി ആഘോഷത്തിന്റെ പ്രധാന ചടങ്ങുകളില്‍ ഒന്നായ ഉത്സവബലി ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. ഇന്നും നാളെയും എട്ട്, 11 ഉത്സവദിനങ്ങളിലുമാണ് ഉത്സവബലി ദര്‍ശനം. രാവിലെ ശ്രീബലി കഴിഞ്ഞാല്‍ ശ്രീഭൂതബലിക്ക് പകരമായി ഉത്സവബലി നടത്തുന്നു. നാലമ്പലത്തിന് അകത്തും പുറത്തുമുള്ള ദേവപാര്‍ഷദന്‍മാര്‍ക്കും തന്‍പാര്‍ഷദന്‍മാര്‍ക്കും ജലഗന്ധപുഷ്പധൂപ ദീപസമേതം ഹവിസ്സുബലി അര്‍പ്പിക്കുന്നതാണ് ഉത്സവബലിയുടെ ചടങ്ങ്. ദേവ-സുര-ഗന്ധര്‍വ-യക്ഷ-പിതൃ-നാഗ-രാക്ഷസ-പിശാച ഗേഹങ്ങളിലുള്ള എല്ലാവരെയും സങ്കല്‍പിച്ച് ഹവിസ്സുതൂകുന്ന ചടങ്ങും ഉത്സവബലിയുടെ ഭാഗമാണ്. ശ്രീഭൂതബലിക്കും ഉത്സവബലിക്കും ആറാട്ടിനും മാത്രമാണ് വിശേഷപ്പെട്ട മൂലബിംബം ശ്രീകോവിലിനകത്തുനിന്നും പുറത്തേക്ക് എഴുന്നള്ളിക്കുന്നത്. തന്ത്രിപ്രമുഖരുടെ മുഖ്യകാര്‍മികത്വത്തിലാണ് ഉത്സവബലി നടത്തുന്നത്. ഉപവാസത്തോടെ ഉത്സവബലി ദര്‍ശനം നടത്തുന്നത് അത്യധികം ശ്രേയസ്സ്‌കരവും ശത്രുനാശകരവുമാണെന്നാണ് വിശ്വാസം. ആയതിനാല്‍ ഭക്തജനങ്ങളുടെ നിറസാന്നിദ്ധ്യമായിരിക്കും ഉത്സവബലി ദര്‍ശനത്തിന് ഉണ്ടാകുന്നത്.