Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റിമാന്റ് ചെയ്തു.
24/06/2016

വൈക്കം: മുറിഞ്ഞപുഴയില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌ക്കൂളില്‍നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ കടന്നുപിടിച്ച കര്‍ണാടക സ്വദേശി രവി(20)യെ കോടതി റിമാന്റ് ചെയ്തു. കുലശേഖരമംഗലത്ത് സ്‌ക്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനി ചൊവ്വാഴ്ച വൈകുന്നേരം 4.30ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ പിറകെയെത്തിയ യുവാവ് കടന്നുപിടിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പിച്ചത്. മുറിഞ്ഞപുഴയില്‍ ഏതാനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ടെന്റ് കെട്ടി താമസിക്കുന്ന രവി കുട്ടവഞ്ചിയില്‍ മത്സ്യബന്ധനം നടത്തിവരികയായിരുന്നു. അഞ്ച് മാസം മുന്‍പ് കേരളത്തിലെത്തിയ ഇയാള്‍ വൈക്കത്ത് എത്തിയിട്ട് അഞ്ച് ദിവസമേ ആയിട്ടുള്ളൂ. വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ സ്ത്രീകളുടെ കുളിക്കടവില്‍ ഇയാള്‍ ഒളിഞ്ഞുനോക്കാറുണ്ടെന്ന് പറയുന്നതായി പോലീസ് പറഞ്ഞു.