Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വരിക്കാംകുന്ന് സാംസ്‌കാരികനിലയത്തില്‍ ബോധവല്‍ക്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും
23/06/2016

തലയോലപ്പറമ്പ്: വെള്ളൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മഴക്കാല രോഗനിയന്ത്രണപരിപാടിയുടെ ഭാഗമായി ഇന്ന് വരിക്കാംകുന്ന് സാംസ്‌കാരികനിലയത്തില്‍ ബോധവല്‍ക്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. പഞ്ചായത്തിലെ 14, 15, 16 വാര്‍ഡുകളിലുള്ളവര്‍ക്കുവേണ്ടി നടത്തുന്ന ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ പത്തിന് പഞ്ചായത്ത് പ്രസിഡന്റ് ലൈലാ ജമാല്‍ നിര്‍വഹിച്ചു. ഡോ. സുധര്‍മിണി തങ്കപ്പന്‍, ഡോ. സി.ഒ എല്‍സി എന്നിവര്‍ ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രഞ്ജുഷ ഷൈജി, പി.ജെ ആന്‍സമ്മ, ലൂക്ക് മാത്യു എന്നിവര്‍ പ്രസംഗിച്ചു.