Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ ജെ യൂ) ധനകാര്യവകുപ്പ് മന്ത്രി ഡോ തോമസ് ഐസക്കിന് നിവേദനം നല്‍കി.
23/06/2016
കെ ജെ യൂ സംസ്ഥാന ഭാരവാഹികള്‍ ധനമന്ത്രി തോമസ് ഐസക്കിന് നിവേദനം നല്‍കുന്നു.

തിരുവനന്തപുരം : പ്രാദേശിക പത്രപ്രവര്‍ത്തക ക്ഷേമനിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ ജെ യൂ) ധനകാര്യവകുപ്പ് മന്ത്രി ഡോ തോമസ് ഐസക്കിന് നിവേദനം നല്‍കി. പതിനായിരത്തോളം വരുന്ന കേരളത്തിലെ പ്രാദേശിക പത്രപ്രവര്‍ത്തകരും വീഡിയോ ഗ്രാഫര്‍മാരും യാതൊരുവിധ തൊഴില്‍ സുരക്ഷിതത്വമോ ആരോഗ്യ പദ്ദതികളോ സേവന വേതനവ്യവസ്ഥകളോ ഇല്ലാതെയാണ് ഗ്രാമനഗര ഭേദമില്ലാതെ പണിയെടുക്കുന്നത്. അവഗണന മാത്രം അനുഭവിക്കുന്ന ഇവര്‍ക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കണമെന്ന് കെ ജെ യൂ നേതാക്കള്‍ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ക്ഷേമനിധിക്കു പുറമേ ഈ മേഖലയില്‍ അടിയന്തിരമായി നടപ്പിലാക്കേണ്ട കാര്യങ്ങളും നിവേദനത്തിലൂടെ ചൂണ്ടിക്കാണിച്ചു. ഇക്കാര്യങ്ങളില്‍ അനുകൂലമായ നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നല്കിയതായി കെ ജെ യൂ ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് യൂ വിക്രമന്‍, ജനറല്‍ സെക്രട്ടറി അനില്‍ ബിശ്വാസ്, വൈസ് പ്രസിഡന്റുമാരായ ബാബു തോമസ്, സി കെ നാസര്‍, സെക്രട്ടറി സനല്‍ അടൂര്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഇന്ദ്രന്‍ തുടങ്ങിയവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.