Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പിടികിട്ടാപ്പുള്ളിയായ ചേരിക്കല്‍ സ്വദേശി ലെങ്കോയും കൂട്ടാളികളും പോലീസ് കസ്റ്റഡിയില്‍
23/06/2016
പിടികിട്ടാപ്പുള്ളിയായ ചേരിക്കല്‍ സ്വദേശി ലെങ്കോയും കൂട്ടാളികളും പോലീസ് കസ്റ്റഡിയില്‍

വൈക്കം: നിരവധി കേസുകളില്‍ പ്രതിയും പിടികിട്ടാപുള്ളിയുമായ ടി.വി പുരം ചേരിക്കല്‍ സ്വദേശി ലെങ്കോ(അഖില്‍ - 23)യെയും വിജേഷ്, സേതു, സോജി എന്നീ കൂട്ടാളികളെയും വൈക്കം പോലീസ് വിദഗ്ധമായി പിടികൂടി. പല കേസുകളിലും അറസ്റ്റിലായി ജയിലില്‍ പോയിട്ടുണ്ടെങ്കിലും ശിക്ഷാ കാലാവധിക്കുശേഷം നാട്ടിലെത്തുന്ന ലെങ്കോ കൂടുതല്‍ ആക്രമണകാരിയായി മാറുന്നത് നാടിനെ വലച്ചിരുന്നു. ഉല്ലല, മാരാംവീട് ഭാഗങ്ങളിലുള്ള നാട്ടുകാരെ ഭയപ്പെടുത്തുന്നതിനുവേണ്ടി വാളും മററ് മാരകായുധങ്ങളും പരസ്യമായി റോഡില്‍ ഉരച്ച് ജനങ്ങളെ ഭയപ്പെടുത്തുകയും എതിര്‍ത്താല്‍ ആക്രമിക്കുകയും ചെയ്യുന്ന ലെങ്കോയെ എല്ലാവര്‍ക്കും ഭയമാണ്. മോഷണം, പിടിച്ചുപറി, ക്വട്ടേഷന്‍ തുടങ്ങി ഒട്ടനവധി കേസുകളില്‍ ഇയാള്‍ പ്രതിയായിട്ടുണ്ട്. ചില കേസുകളില്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. കാസര്‍കോഡ്, എറണാകുളം, കോട്ടയം, പാല എന്നിവിടങ്ങളില്‍ പലരെയും ഇവര്‍ ആക്രമിച്ചിട്ടുണ്ട്. കേരളത്തില്‍ അങ്ങോളമിങ്ങോളം ബന്ധങ്ങളുള്ള ഇവരുടെ മൂന്ന് കൂട്ടാളികളെ എരുമേലിയില്‍വെച്ച് പോലീസ് പിടികൂടിയിട്ടുണ്ട്. ഇനി ഇവരുടെ കൂട്ടാളികളായ രണ്ട് പേരെകൂടി കിട്ടാനുണ്ടെന്ന് വൈക്കം സബ് ഇന്‍സ്‌പെക്ടര്‍ സാഹില്‍, എ.എസ്.ഐ ജയശങ്കര്‍ എന്നിവര്‍ അറിയിച്ചു. ഇവര്‍ക്കുവേണ്ടി എല്ലാ പോലീസ് സ്റ്റേഷനുകളിലും അറിയിപ്പു നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ മൂന്ന് കേസുകളില്‍ പ്രതിയും രണ്ട് വാറണ്ടുമുള്ള ലെങ്കോയ്‌ക്കെതിരെ ഗുണ്ടാനിയമപ്രകാരം കേസെടുക്കുന്നതിനാണ് പോലീസ് നീക്കം. വാറണ്ട് കേസില്‍ വൈക്കം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. സബ് ഇന്‍സ്‌പെക്ടര്‍ ഷാഹുലും, എ.എസ്.ഐ ജയശങ്കറും മറ്റ് പോലീസുകാരും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.