Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
25 ലിററര്‍ വാററ് ചാരായവും 560 ലിററര്‍ വാഷും വാററുപകരണങ്ങളും എക്‌സൈസ് സംഘം പിടികൂടി.
23/06/2016
വൈക്കം കടൂക്കരയില്‍ ഈരേത്തറ ഭാസ്‌ക്കരന്റെ വീടിന്റെ പരിസരത്തുനിന്നും എക്‌സൈസ് സംഘം പിടിച്ചെടുത്ത വാററ് ചാരായവും വാഷും വാററുപകരണങ്ങളും.

വൈക്കം: കടൂക്കരയില്‍ ഈരേത്തറ ഭാസ്‌ക്കരന്റെ വീടിന്റെ പരിസരത്തുനിന്നും 25 ലിററര്‍ വാററ് ചാരായവും 560 ലിററര്‍ വാഷും വാററുപകരണങ്ങളും എക്‌സൈസ് സംഘം പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകുന്നേരം അഞ്ചിന് വൈക്കം റേഞ്ച് എക്‌സൈസ് സംഘം പ്രദേശം വളയുകയും വാററ് ചാരായവുമായി വന്ന ഭാസ്‌കരന്റെ മകന്‍ ബിനുവിനെ പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് സംഘം പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും ഭാസ്‌ക്കരന്‍ ഓടി രക്ഷപെട്ടു. ബിനുവിനെയും ഭാസ്‌ക്കരനെയും ഒന്നും രണ്ടും പ്രതികളാക്കി കേസ് എടുത്തു. റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റോയ് ജെയിംസ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ആര്‍.വിശ്വനാഥന്‍, പി.ആര്‍ രാജു, ടി.ആര്‍ ജയകുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ വി.ആര്‍ രാജേഷ്, ടി.എച്ച് ഷഫീക്ക്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.എസ് മണിക്കുട്ടന്‍, ദീപേഷ്, സതീഷ് ചന്ദ്ര, അശോക് ബി.നായര്‍, സി.ജി ജ്യോതി എന്നിവര്‍ പങ്കെടുത്തു. അനധികൃത മദ്യനിര്‍മാണത്തിനും മയക്കുമരുന്നിനുമെതിരെയുള്ള റെയ്ഡുകള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു