കഞ്ചാവ് വില്പന നടത്തിവന്ന യുവാക്കളെ കടുത്തുരുത്തി റേഞ്ച് എക്സൈസ് സംഘം പിടികൂടി.
23/06/2016
തലയോലപ്പറമ്പ്: എഴുമാന്തുരുത്ത് ഭാഗത്ത് കഞ്ചാവ് വില്പന നടത്തിവന്ന യുവാക്കളെ കടുത്തുരുത്തി റേഞ്ച് എക്സൈസ് സംഘം പിടികൂടി. ചെമ്മനാകരി വെണ്ണല്ക്കണ്ടത്തില് അനന്തു (22), വടുകുന്നപ്പുഴ വൈശാഖത്തില്‍ വൈശാഖ് (22), എഴുമാന്തുരുത്ത് തുരുത്തേല്‍ അജി (38), പെരുവ കൂട്ടാനിക്കല്‍ ഭാഗത്ത് കഞ്ചാവ് വില്പന നടത്തിയ കണയന്നൂര്‍ വട്ടപ്പാറ വൃന്ദാവനത്തില്‍ അനീഷ് (19) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി. റെയ്ഡില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്.ജെ ബാബു, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എസ് ജയകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ പി.വി ജോസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മേഘനാഥന്, ജോഷി, രതീഷ് ലാല്‍, രതീഷ്കുമാര്‍, ബിജു, അഭിലാഷ്, സുജിത്ത് എന്നിവര്‍ പങ്കെടുത്തു. ഇനിയും ശക്തമായ റെയ്ഡുകള്‍ തുടരുമെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.