Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൃക്കാര്‍ത്തിക ദര്‍ശനം ഭക്തര്‍ക്ക് സായൂജ്യമായി.
26/11/2015
ഉദയനാപുരം സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ദര്‍ശനം തൊഴാനെത്തിയ ഭക്തര്‍
ഹരഹരനാമജപങ്ങളാല്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഉദയനാപുരം സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ദര്‍ശനം ഭക്തര്‍ക്ക് സായൂജ്യമായി. രാവിലെ ആറ് മുതല്‍ ആരംഭിച്ച തൃക്കാര്‍ത്തിക ദര്‍ശനം തൊഴാന്‍ ആയിരക്കണക്കിന് ഭക്തരാണെത്തിയത്. സന്ധ്യാസമയത്ത് വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഒരുക്കിയിരുന്ന വിളക്കുകള്‍ മിഴിതുറന്നത് മനോഹരകാഴ്ചയായി. ക്ഷേത്രവും പരിസരവുമെല്ലാം ദീപങ്ങളാല്‍ സമ്പന്നമായി. തുടര്‍ന്ന് രാത്രി തൃക്കാര്‍ത്തിക വിളക്കും വലിയ കാണിക്ക ചടങ്ങും നടത്തി. ഇന്ന് വൈകുന്നേരം അഞ്ചിന് ആറാട്ട് എഴുന്നള്ളിപ്പ്, രാത്രി പത്തിന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ കൂടിപൂജ വിളക്ക് നടത്തുന്നതോടെ ഉത്സവം സമാപിക്കും.