Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ കുടുംബശ്രീയുടെ സി.ഡി.എസ് പൊതുസഭയും വായനാദിനാചരണത്തിന്റെ ഭാഗമായുള്ള വായനാമത്സരവും, ക്വിസ് മത്സരവും സത്യഗ്രഹ സ്മാരകഹാളില്‍ നടന്നു.
22/06/2016
വൈക്കം നഗരസഭ കുടുംബശ്രീയുടെ സി.ഡി.എസ് പൊതുസഭയും വായനാദിനാചരണവും സത്യഗ്രഹ സ്മാരകഹാളില്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: നഗരസഭ കുടുംബശ്രീയുടെ സി.ഡി.എസ് പൊതുസഭയും വായനാദിനാചരണത്തിന്റെ ഭാഗമായുള്ള വായനാമത്സരവും, ക്വിസ് മത്സരവും സത്യഗ്രഹ സ്മാരകഹാളില്‍ നടന്നു. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി മണിയമ്മ, സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍മാരായ പി.ശശിധരന്‍, ജി.ശ്രീകുമാരന്‍ നായര്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, ഇന്ദിരാദേവി, ബിജു കണ്ണേഴത്ത്, കൗണ്‍സിലര്‍ പി.എന്‍ കിഷോര്‍കുമാര്‍, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി വി.മണികണ്ഠന്‍, സി.ഡി.എസ് ഉപസമിതി കണ്‍വീനര്‍ കവിത രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

കുലശേഖരമംഗലം: ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ വായനാവാരാഘോഷം വിപുലമായ പരിപാടികളോടെ നടത്തി. സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് പി.ആര്‍ സീന വായനാദിന സന്ദേശം നല്‍കി. പി.ടി.എ പ്രസിഡന്റ് ഇന്ദ്രന്‍, സീനിയര്‍ അസിസ്റ്റന്റ് കെ.ജെ ഓമന, മലയാളം അധ്യാപിക ജെസി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ വായിച്ച വിവിധ പുസ്തകങ്ങളിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സ്‌കിറ്റ്, നാടന്‍പാട്ട്, പ്രസംഗം എന്നിവയും ഉണ്ടായിരുന്നു.

കുടവെച്ചൂര്‍: സ്വാന്തനം സൗഹൃദവേദിയുടെ രണ്ടാമത് പ്രതിമാസ പരിപാടിയുടെ ഭാഗമായി വായനാദിനാചരണവും വ്യക്തിത്വവികസനത്തില്‍ വായനയുടെ സ്വാധീനം എന്ന വിഷയത്തില്‍ ചര്‍ച്ചയും നടത്തി. പ്രൊഫ. തോമസ് വി.പുളിക്കന്‍ ഉദ്ഘാടനം ചെയ്തു. പി.കെ മണിലാല്‍ വിഷയാവതരണം നടത്തി. പി.ജി ഗോപകുമാര്‍, വി.കെ സതീശന്‍, തോമസ്, ജിജി, ഡി.ചാണ്ടി, കെ.എം വിനോഭായ്, വി.കെ ജയന്‍, കെ.ആര്‍ സിബു, വി.ആര്‍ രാജീവ്, പി.കെ ശിവന്‍കുട്ടി മേനോന്‍, ബിജി ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.