Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയോലപ്പറമ്പ് പഞ്ചായത്തിലെ താഴ്ന്ന പോസ്റ്റുകള്‍ മാററി ലൈനുകള്‍ ഉയര്‍ത്തി സ്ഥാപിക്കണമെന്ന് സി.പി.ഐ മാക്കോക്കുഴി കോരിക്കല്‍ ബ്രാഞ്ച് ജനറല്‍ ബോഡി യോഗം
22/06/2016

തലയോലപ്പറമ്പ്: മഴക്കാലമായതോടെ ഇലക്ട്രിക് ലൈനുകള്‍ ചാഞ്ഞും പൊട്ടിയും മരംവീണും അപകടം പതിവായിരിക്കുന്ന സാഹചര്യത്തില്‍ തലയോലപ്പറമ്പ് പഞ്ചായത്തിലെ താഴ്ന്ന പോസ്റ്റുകള്‍ മാററി ലൈനുകള്‍ ഉയര്‍ത്തി സ്ഥാപിക്കണമെന്ന് സി.പി.ഐ മാക്കോക്കുഴി കോരിക്കല്‍ ബ്രാഞ്ച് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ വാളവേലില്‍ പാലം മുതല്‍ പോസ്റ്റുകള്‍ പലതും താഴ്ന്നുനില്‍ക്കുന്നതിനാല്‍ അപകടസാധ്യത കൂടുതലാണ്. അതിനാല്‍ പൊക്കം കുറഞ്ഞ പോസ്റ്റുകള്‍ മാററി പുതിയവ സ്ഥാപിച്ച് അപകടം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സി.വി വിനോദിന്റെ വസതിയില്‍ കൂടിയ യോഗത്തില്‍ ബിജു വാക്കിത്തറ, എം.പി ബിനു, പി.വി ബേബി എന്നിവര്‍ പ്രസംഗിച്ചു.