Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ച ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു.
22/06/2016
വൈക്കം: ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ച ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു

വൈക്കം: ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ച ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്കില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്ക് വേണ്ട സഹായം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് സെന്റര്‍ ആരംഭിച്ചത്. ഇതിലേക്കായി ബ്ലോക്ക് പഞ്ചായത്തില്‍നിന്നും പ്രത്യേകമായി ജീവനക്കാരെയും നിയോഗിച്ചു. എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി ബ്ലോക്ക് പഞ്ചായത്തില്‍ എത്തിയ സി.കെ ആശയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് സമിതി സ്വീകരണം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.സുഗതന്‍, അഡ്വ. കെ.കെ രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.ശകുന്തള, സാബു പി.മണലൊടി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിററി ചെയര്‍പേഴ്‌സണ്‍മാരായ അനിജി പ്രസാദ്, ശ്രീദേവി ജയന്‍, ടി.കെ രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.