Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എ.ഐ.വൈ.എഫ് മണ്ഡലം സമ്മേളനം ജൂലൈ 16നും 17നുമായി തലയാഴത്തുനടക്കും.
22/06/2016

വൈക്കം: എ.ഐ.വൈ.എഫ് മണ്ഡലം സമ്മേളനം ജൂലൈ 16നും 17നുമായി തലയാഴത്തുനടക്കും. സംഘാടകസമിതി രൂപീകരണയോഗം സി.പി.ഐ മണ്ഡലം കമ്മിററി അംഗം പി.എസ് പുഷ്‌ക്കരന്‍ ഉദ്ഘാടനം ചെയ്തു. തലയാഴം ലോക്കല്‍ കമ്മിററി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ എസ്.ബിജു, അഡ്വ. എ.മനാഫ്, എം.പി സാനു, അഡ്വ. എസ്.പി സുജിത്ത്, സിജീഷ്‌കുമാര്‍, എസ്.അനൂജ്, സോണിഷ്, ഹരിമോന്‍, ജെ.പി ഷാജി, ടി.സി പുഷ്പരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എം.ഡി ബാബുരാജ്, പി.എസ് പുഷ്‌ക്കരന്‍ (രക്ഷാധികാരികള്‍), ടി.സി പുഷ്പരാജന്‍ (പ്രസിഡന്റ്), കെ.എ കാസ്‌ട്രോ (വൈസ് പ്രസിഡന്റ്), ജെ.പി ഷാജി (സെക്രട്ടറി), പി.പി അജിക്കുട്ടന്‍ (ജോയിന്റ് സെക്രട്ടറി), എം.പി സാനു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.