Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനത്തുകര വഴി കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ആരംഭിക്കണമെന്ന് എ.ഐ.വൈ.എഫ്
22/06/2016

വൈക്കം: ചെമ്മനത്തുകര വഴി കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ആരംഭിക്കണമെന്ന് എ.ഐ.വൈ.എഫ് കരീക്കോട് യൂണിററ് സമ്മേളനം ആവശ്യപ്പെട്ടു. യാത്രാദുരിതം ഏറെ അനുഭവപ്പെടുന്ന പ്രദേശത്തെ ജനങ്ങളുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് ബസ് സര്‍വീസ് ആരംഭിക്കണമെന്നത്. ബസ് സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാന്‍ സമ്മേളനം തീരുമാനിച്ചു. മണ്ഡലം സെക്രട്ടറി എസ്.ബിജു ഉദ്ഘാടനം ചെയ്തു. ജിലീഷ് അധ്യക്ഷത വഹിച്ചു. സിജീഷ്‌കുമാര്‍, ലിബിന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി അനീഷ് (പ്രസിഡന്റ്), വിഷ്ണു (വൈസ് പ്രസിഡന്റ്), ജിലീഷ് (സെക്രട്ടറി), രാജീവ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.