Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സിന്ധുനദീതട സംസ്‌കാരത്തിനും വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ യോഗ ഉണ്ടായിരുന്നെന്ന് സംവിധായകന്‍ വിനയന്‍.
22/06/2016
വൈക്കം ആശ്രമം സ്‌ക്കൂള്‍ എസ്.എന്‍.ഡി.പി യൂണിയന്‍ ഓഡിറേറാറിയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാദിനാചരണം സിനിമ സംവിധായകന്‍ വിനയന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: സിന്ധുനദീതട സംസ്‌കാരത്തിനും വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ യോഗ ഉണ്ടായിരുന്നെന്ന് സംവിധായകന്‍ വിനയന്‍. വൈക്കം ആശ്രമം സ്‌ക്കൂള്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗയ്ക്ക് മതമോ ജാതിയോ ഇല്ല. യോഗാ എന്നുപറയുന്നത് നമ്മുടെ മനസ്സിനും ശരീരത്തിനും കിട്ടുന്ന സ്വാന്തനമാണ്. അവാച്യമായ വാചകങ്ങള്‍കൊണ്ട് വിഭജിക്കാന്‍ പററാത്ത അവസ്ഥാവിശേഷണമാണ് യോഗയെന്നും വിനയന്‍ പറഞ്ഞു. വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ ഓഡിറേറാറിയത്തില്‍ നടന്ന പരിപാടിയില്‍ ശ്രീകൃഷ്ണ ആയുര്‍വേദ ചികിത്സാകേന്ദ്രം ചീഫ് ഫിസിഷ്യന്‍ ഡോ. വിജിത്ത് ശശിധര്‍ അധ്യക്ഷത വഹിച്ചു. ആശ്രമം സ്‌ക്കൂള്‍ മാനേജര്‍ ബിനേഷ് പ്ലാത്താനത്ത്, ഫ്രഞ്ചുകാരനായ നേത്രരോഗ ചികിത്സാ വിദഗ്ധന്‍ ഡോ. അലേന്‍ മില്ലററ്, സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ കെ.വി പ്രദീപ്കുമാര്‍, അക്കാദമിക് ഹെഡ് ഷാജി ടി.കുരുവിള, പ്രിയ ഭാസ്‌ക്കര്‍, മഞ്ജു എസ്.നായര്‍, സാലി ജോര്‍ജ്ജ്, പി.ടി ജിനീഷ്, വൈ.ബിന്ദു, വി.എസ് മിനി, കെ.മുരളീധരന്‍, സാബു കൊക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. ആശ്രമം സ്‌ക്കൂളും ശ്രീകൃഷ്ണ ആയുര്‍വേദ ചികിത്സാകേന്ദ്രവും സംയുക്തമായി ദിനാചരത്തോടനുബന്ധിച്ച് നടത്തിയ യോഗാഭ്യാസ പ്രദര്‍ശനത്തില്‍ 150 പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. അമേരിക്കയിലെ പ്രശസ്ത യോഗാധ്യാപിക റേച്ചല്‍ കോഡി ക്ലാസ് നയിച്ചു.

വൈക്കം: രാജ്യാന്തര യോഗാദിനത്തിന്റെ ഭാഗമായി വൈക്കം ലിസ്യു സ്‌ക്കൂളില്‍ യോഗാ പരിശീലനം നടത്തി. സ്‌ക്കൂള്‍ ഓഡിറേറാറിയത്തില്‍ നടന്ന യോഗയില്‍ ഭുജംഗാസനം, ശലഭാസനം, യോഗമദ്ര, അനുലോപവിലോമ, പ്രാണായാമം, അഞ്ജലിമുദ്ര എന്നിവ ഉള്‍പ്പെടുത്തിയിരുന്നു. യോഗാചാര്യന്‍ അരുണ്‍ നേതൃത്വം നല്‍കി. മാനേജര്‍ ഫാ. ജോസഫ് ഓടനാട്ട്, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോബി പൂവത്തിങ്കല്‍, പ്രിന്‍സിപ്പാള്‍ പ്രൊഫ. വി.ജെ അലക്‌സാണ്ടര്‍, വൈസ് പ്രിന്‍സിപ്പാള്‍ റീത്തമ്മ ജോസ് എന്നിവര്‍ സംബന്ധിച്ചു.

വൈക്കം: ശ്രീമഹാദേവ ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ യോഗാപരിശീലനവും സെമിനാറും നടത്തി. യോഗാ അധ്യാപിക ഉഷ നായര്‍ ക്ലാസ് നയിച്ചു. കോളേജ് ഡയറക്ടര്‍ പി.ജി.എം നായര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ലീന നായര്‍ അധ്യക്ഷത വഹിച്ചു. പി.കെ നീതിയ, സ്‌നേഹ എസ്.പണിക്കര്‍, ടിന്റുമോള്‍ അരവിന്ദ്, എന്‍.മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

മറവന്‍തുരുത്ത്: ഗ്രാമപഞ്ചായത്തിന്റെയും ആയുര്‍വേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗാദിനാചരണത്തോട് അനുബന്ധിച്ച് മറവന്‍തുരുത്ത് ഗവണ്‍മെന്റ് യു.പി സ്‌ക്കൂളില്‍ യോഗാ പരിശീലനം നടത്തി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ അഡ്വ. പി.വി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. സുധീന്‍ കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സി.വി സിന്ധില്‍കുമാര്‍ കുട്ടികള്‍ക്ക് യോഗാ പരിശീലനം നല്‍കി.

വടയാര്‍: ഇന്‍ഫന്റ് ജീസസ് ഹൈസ്‌ക്കൂളില്‍ ജൂനിയര്‍ റെഡ്‌ക്രോസ് യൂണിററിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗാദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. സ്‌ക്കൂള്‍ ഓഡിറേറാറിയത്തില്‍ നടന്ന യോഗാ ദിനാചരണവും യോഗകളരിയും ഹെഡ്മിസ്ട്രസ്സ് മേഴ്‌സി ഡേവിഡ് ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ റെഡ്‌ക്രോസ് ജില്ലാ സെക്രട്ടറി ബിനു കെ.പവിത്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിനോയ് ജോസഫ്, ജെയ്‌സണ്‍ എസ്. ജോര്‍ജ്ജ്, ബീന തോമസ്, എല്‍സിറ്റ് സ്‌കറിയ, എം.സി മറിയാമ്മ, സി.ടി കാഞ്ചന, അനു സി.രാജ്, പുഷ്പമ്മ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ചിത്രപ്രദര്‍ശനം, യോഗാഭ്യാസം, പ്രബന്ധാവതരണം, ലഘുലേഖ വിതരണം എന്നിവയും ദിനാചരണത്തിന്റെ ഭാഗമായി നടന്നു.