Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മുഹമ്മദ് ബഷീറിന്റെ 22-ാം ചരമവാര്‍ഷികം
21/06/2016

തലയോലപ്പറമ്പ്: ഇതിഹാസസാഹിത്യക്കാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ 22-ാം ചരമവാര്‍ഷികം ജന്മനാടായ തലയോലപ്പറമ്പില്‍ വിപുലമായ പരിപാടികളോടെ ആചരിക്കുമെന്ന് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതി ചെയര്‍മാന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പി.ജി ഷാജിമോന്‍, ജോയിന്റ് സെക്രട്ടറി ഡോ. യു.ഷംല എന്നിവര്‍ അറിയിച്ചു.
ബഷീറിന്റെ ചരമദിനമായ ജൂലൈ അഞ്ചിന് രാവിലെ 10ന് ബഷീറിന്റെ മാതൃവിദ്യാലയമായ തലയോലപ്പറമ്പ് ഗവ. യു.പി സ്‌കൂള്‍ ഹാളില്‍ സംസ്ഥാന ഇന്‍ഫര്‍മേഷന്‍ വകുപ്പ്, ഫെഡറല്‍ ബാങ്ക്, ബഷീര്‍ അമ്മ മലയാളം സാഹിത്യകൂട്ടായ്മ, ജവഹര്‍ സെന്റര്‍, ഡി.ബി കോളേജ് മലയാള വിഭാഗം എന്നിവയുടെ സഹകരണത്തോടെ ബഷീര്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം നടത്തും. ചെയര്‍മാന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബഷീര്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയിട്ടുളള മൂന്നാമത് ബാല്യകാലസഖി പുരസ്‌കാരം പ്രശസ്ത നോവലിസ്റ്റ് സി.രാധാകൃഷ്ണന് സമ്മാനിക്കും. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിററ്യൂട്ട് ഡയറക്ടറും ബഷീര്‍ സ്മാരകസമിതി വൈസ് ചെയര്‍മാനുമായ ഡോ. പോള്‍ മണലില്‍ മുഖ്യപ്രഭാഷണം നടത്തും. നോവലിസ്റ്റും നാടകക്യത്തുമായ വൈക്കം ചിത്രഭാനു ബഷീര്‍ ഓര്‍മകള്‍ പങ്കുവെയ്ക്കും. തലയോലപ്പറമ്പ് ഡി.ബി. കോളേജ് പ്രിന്‍സിപ്പാളും ഗ്രന്ഥകാരനുമായ ഡോ. ബി.പത്മനാഭപിള്ള അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തും. ബാല്യകാലസഖി വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണം തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനന്‍ നിര്‍വ്വഹിക്കും. ബഷീര്‍ സ്മാരകസമിതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഡ്വ. ടോമി കല്ലാനി, കോട്ടയം അര്‍ബന്‍ ബാങ്ക് പ്രസിഡന്റും എഴുത്തുകാരനുമായ അഡ്വ. കെ.അനില്‍കുമാര്‍, ഇന്‍ഫര്‍മേഷന്‍ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.അബ്ദുല്‍ റഷീദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.ആര്‍ സന്തോഷ്, ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ സീമ ബി.മേനോന്‍, ഇഗ്നൗ അസി. ഡയറക്ടര്‍ ഡോ. വി.ടി ജലജാകുമാരി, യുവകലാസാഹിതി വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, മാധ്യമ പ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍, ബഷീര്‍ സ്മാരകസമിതി ഡയറക്ടര്‍മാരായ മോഹന്‍ ഡി.ബാബു, പ്രൊഫ. കെ.എസ് ഇന്ദു, ഡോ. അംബിക എ.നായര്‍, ഡോ. എസ്.ലാലിമോള്‍, ഡോ. എച്ച്.എസ്.പി, ഡോ. പി.എച്ച് ഇസ്മയില്‍, ഡോ. യു.ഷംല, അബ്ദുല്‍ ആപ്പാംച്ചിറ, ഗ്രാമപഞ്ചായത്ത് അംഗം തുളസി മദുസൂദനന്‍ നായര്‍, ജവഹര്‍ സെന്റര്‍ പ്രസിഡന്റ് ടി.പി ആനന്ദവല്ലി, ജനറല്‍ സെക്രട്ടറി, പി.ജി തങ്കമ്മ, ബഷീര്‍ കഥാപാത്രങ്ങളും, കുടുംബാഗങ്ങളും മായ ബഷീറിന്റെ അനുജന്‍ അബു, ഖദീജ, സെയ്തു മുഹമ്മദ്, റഷീദ്, പി.എ ഷാജി, പി.എ അന്‍വര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും