Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിവേകാനന്ദ സേവാസമിതിയുടെ ഏഴാമത് വാര്‍ഷികം
21/06/2016
വൈക്കം വിവേകാനന്ദ സേവാസമിതിയുടെ വാര്‍ഷികത്തിന്റെ ഭാഗമായി എസ്.എസ്.എല്‍.സിക്ക് ഉന്നതവിജയം നേടിയ കുട്ടികള്‍ക്കുള്ള ഉപഹാരം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് സമ്മാനിക്കുന്നു

വൈക്കം: വിവേകാനന്ദ സേവാസമിതിയുടെ ഏഴാമത് വാര്‍ഷികം സത്യഗ്രഹസ്മാരകഹാളില്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി പി.ആര്‍ രാധാകൃഷ്ണക്കുറുപ്പ് അധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരസഭ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, കൗണ്‍സിലര്‍ ആര്‍.സന്തോഷ്, മനോഹര്‍ ജി.പൈ, ആര്‍.ആര്‍ ജയശങ്കര്‍, പി.എസ് മുരളീധരന്‍, എം.എസ് കലേഷ്, ആര്‍.സുരേഷ്, കെ.രമേശന്‍, സി.പി സാബു, സി.ശ്യാം, ശിവരാജന്‍, കെ.പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സിക്ക് ഉന്നതവിജയം നേടിയ കുട്ടികളെ ചടങ്ങിന്‍ അനുമോദിച്ചു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ചികിത്സാ സഹായവും വിതരണം ചെയ്തു.