Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഞ്ചുനില പന്തലിന്റെ കാല്‍നാട്ടു കര്‍മം ഇണ്ടംതുരുത്തിയില്‍ ഹരിക്കുട്ടന്‍ തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു.
09/11/2015
അഷ്ടമി മഹോത്സവത്തിന്റെ ഭാഗമായി കൊച്ചാലുംചുവട് ഭഗവതി സന്നിധിയില്‍ ഉദയനാപുരത്തപ്പനെയും കൂട്ടുമ്മേല്‍ ഭഗവതിയെയും ശ്രീനാരായണത്തപ്പനെയും വരവേല്‍ക്കാന്‍ സ്ഥാപിക്കുന്ന അഞ്ചുനില പന്തലിന്റെ കാല്‍നാട്ടു കര്‍മം ഇണ്ടംതുരുത്തിയില്‍ ഹരിക്കുട്ടന്‍ തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു. അന്നദാനത്തിന്റെ ടിക്കററ് ഉദ്ഘാടനം മടിയത്ര മോഹനവിലാസത്തില്‍ മനു നിര്‍വഹിച്ചു. 51 പറയുടെ അന്നദാനത്തിനും പന്തലിനും മററുമായി അഞ്ച് ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൊച്ചാലുംചുവട് ഭഗവതി ട്രസ്റ്റ് പ്രസിഡന്റ് ശശിധരന്‍ പുന്നയ്ക്കല്‍, സെക്രട്ടറി സുധാകരന്‍ കാലാക്കല്‍, ചന്ദ്രശേഖരന്‍ നായര്‍, മനോജ്, കെ.വി പവിത്രന്‍, വാസു, പ്രസാദ്, ബിജു, ഹരികുമാര്‍, രാജന്‍, പ്രതാപന്‍, ഉണ്ണികൃഷ്ണന്‍ കാലാക്കല്‍, രമേഷ്‌കുമാര്‍, ശ്യാം, മനോജ്, ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.