Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേററ് അംഗം കെ.ജെ തോമസ്.
21/06/2016
സി.പി.എം വൈക്കം ഏരിയാ കമ്മിററി സംഘടിപ്പിച്ച വി.കെ ഗോപിനാഥന്‍ അനുസ്മരണം സംസ്ഥാന സെക്രട്ടറിയേററ് അംഗം കെ.ജെ തോമസ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേററ് അംഗം കെ.ജെ തോമസ്. സി.പി.എം നേതാവായിരുന്ന വി.കെ ഗോപിനാഥന്റെ രണ്ടാമത് ചരമ വാര്‍ഷികത്തോടനുബന്ധിച്ച് വൈക്കത്ത് നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിജയത്തിന്റെ ചരിത്രമാണ് ജനങ്ങള്‍ എല്‍ ഡി എഫിന് സമ്മാനിച്ചത്. അനീതിയുടെ കാലമാണ് കഴിഞ്ഞുപോയത്. അഴിമതി കൊടികുത്തി വാണ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കേരളത്തിലെ ജനങ്ങളുടെ തലയില്‍ 80,000 കോടി രൂപയുടെ ബാധിതയാണ് വരുത്തിവെച്ചത്. ഇതിന്റെ പ്രതികാരമാണ് ജനങ്ങള്‍ യു.ഡി.എഫിനെതിരെ വിധി എഴുതിയത്. അഴിമതിരഹിതമായ ഭരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്്. ജാതി രാഷ്ട്രീയത്തിന് എതിരാണ് ജനങ്ങള്‍. കേരളത്തില്‍ ഇടതുപക്ഷം ശക്തമായതുകൊണ്ടാണ് ഇവിടെ വര്‍ഗീയത ഉടലെടുക്കാത്തതെന്നും കെ.ജെ തോമസ് പറഞ്ഞു. സീതാറാം ഓഡിറേറാറിയത്തില്‍ നടന്ന സമ്മേളനത്തില്‍ സി.പി.എം ഏരിയാ സെക്രട്ടറി കെ.കെ ഗണേശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേററ് അംഗം അഡ്വ. പി.കെ ഹരികുമാര്‍, ഏരിയാ കമ്മററിയംഗങ്ങളായ കെ.സുഗുണന്‍, കെ.അരുണന്‍, കെ.പി സതീശന്‍, പി.ശശിധരന്‍, കെ.കുഞ്ഞപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.