Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുവിതരണരംഗത്ത് എത്ര കടുത്ത പ്രയാസങ്ങള്‍ ഉണ്ടായാലും വില വര്‍ദ്ധിപ്പിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍
20/06/2016
പുതിയ കെട്ടിടസമുച്ഛയത്തിലേക്ക് മാററിയ വൈക്കം സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കററിന്റെ പ്രവര്‍ത്തനോദ്ഘാടനം ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ നിര്‍വഹിക്കുന്നു

വൈക്കം: പൊതുവിതരണരംഗത്ത് എത്ര കടുത്ത പ്രയാസങ്ങള്‍ ഉണ്ടായാലും വില വര്‍ദ്ധിപ്പിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍. പുതിയ കെട്ടിടസമുച്ഛയത്തിലേക്ക് മാററിയ വൈക്കം സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കററിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ല. സിവില്‍ സപ്ലൈസ് രംഗം കാര്യക്ഷമമാക്കി മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കും. എല്ലാ സേവനങ്ങളും ഒരു കുടുക്കീഴില്‍ കൊണ്ടുവരുന്ന ഹൈപ്പര്‍മാര്‍ക്കററുകള്‍ അനുവദിക്കാനും സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൊതുവിതരണരംഗം കൂടുതല്‍ സജീവമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ വേഗത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. അഴിമതിക്കാരെ ഒരുകാരണവശാലും വെച്ചുപൊറുപ്പിക്കില്ല. അഴിമതിക്കാരായവര്‍ കര്‍ശന നടപടികള്‍ക്ക് വിധേയരാകേണ്ടിവരുമെന്നും മന്ത്രി പി.തിലോത്തമന്‍ മുന്നറിയിപ്പ് നല്‍കി. വ്യാപാരഭവുസമീപമുള്ള ആയിരപ്പള്ളി ആര്‍ക്കേഡില്‍ 2300 സ്‌ക്വയര്‍ഫീററ് വിസ്തൃതിയുള്ള കെട്ടിടത്തിലേക്കാണ് സൂപ്പര്‍മാര്‍ക്കററ് ഷിഫ്‌ററ് ചെയ്തത്. സി.കെ ആശ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ആദ്യവില്‍പന നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വെ ജയകുമാരി ഏററുവാങ്ങി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.സുഗതന്‍, അഡ്വ. കെ.കെ രഞ്ജിത്ത്, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി മണിയമ്മ, സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.സന്തോഷ്, സപ്ലൈക്കോ ജനറല്‍ മാനേജര്‍ കെ.വേണുഗോപാല്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ലളിതകുമാരി എന്നിവര്‍ പ്രസംഗിച്ചു.