Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വായനാദിനം ആചരിച്ചു.
20/06/2016

വൈക്കം: നഗരസഭ അഞ്ചാം വാര്‍ഡ്, സി.ഡി.എസ്, എ.ഡി.എസ്, സാക്ഷരതമിഷന്‍ ചാലപ്പറമ്പ് തുടര്‍വിദ്യാകേന്ദ്രം, ജനമൈത്രി പോലീസ്, അയല്‍ക്കൂട്ടങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ വായനാദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പി.എന്‍ പണിക്കര്‍ അനുസ്മരണം, ക്വിസ് മത്സരം, വായനാമത്സരം എന്നിവ സംഘടിപ്പിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ ജി.ശ്രീകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ എസ്.ഹരിദാസന്‍ നായര്‍ അധ്യക്ഷത വഹിച്ചു. അമ്മ മലയാളം പരിപാടി എ.കെ സരസ്വതിയും, പി.എന്‍ പണിക്കര്‍ അനുസ്മരണം രാജന്‍ അക്കരപ്പാടവും, ക്വിസ് മത്സരം മുരളിയും നയിച്ചു. രേണുക രതീഷ്, സ്മിത അനില്‍കുമാര്‍, ബിന്ദു, എന്‍.വി സരസിജന്‍, സജീവ്, സിന്ധു ബിജു, എസ്.ശശിധരന്‍, കനക എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.