Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിരോധിക്കപ്പെട്ട പുകയില ഉല്‍പന്നങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായതോടെ പരിശോധന കര്‍ശനമാക്കി പോലീസ്.
20/06/2016

വൈക്കം: നിരോധിക്കപ്പെട്ട പുകയില ഉല്‍പന്നങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായതോടെ പരിശോധന കര്‍ശനമാക്കി പോലീസ്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്ന സംഘം നഗരത്തില്‍ ചുററിക്കറങ്ങുന്നുണ്ട്. ഇവരെ കുടുക്കുവാന്‍ ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് നടത്തിവരുന്ന നീക്കങ്ങളാണ് ലക്ഷ്യപ്രാപ്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. സ്ഥിരമായി ഹാന്‍സ് ഉള്‍പ്പെടെയുള്ള നിരോധിത ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളെ ചുററിപ്പററിയുള്ള അന്വേഷണത്തിലാണ് കച്ചവടക്കാര്‍ക്കും കുടുക്കുവീഴുന്നത്. നഗരത്തിലെ ഒട്ടുമിക്ക സ്‌ക്കൂളുകളിലും പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചാണ് ചില വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളില്‍പോലും ഇരിക്കുന്നത്. വൈക്കം, തലയോലപ്പറമ്പ് സ്റ്റേഷനുകളിലെ എസ്.ഐമാരായ എം.സാഹില്‍, രജന്‍കുമാര്‍, ജൂനിയര്‍ എസ്.ഐ ജയശങ്കര്‍, ഷാഡോ പോലീസുകാരായ കെ.നാസര്‍, പി.കെ ജോളി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നുവരുന്നത്. ശനിയാഴ്ച നടത്തിയ പരിശോധനയില്‍ രണ്ട് കച്ചവടക്കാര്‍ കൂടുങ്ങി. ഇവരുടെ പക്കല്‍നിന്നും 60 പായ്ക്കററ് ഹാന്‍സാണ് പോലീസ് പിടികൂടിയത്. ബ്രഹ്മമംഗലം തുരുത്തുമ്മ എസ്.എന്‍.ഡി.പിയ്ക്ക് സമീപം കട നടത്തുന്ന തറയില്‍ വീട്ടില്‍ മനോഹരന്‍, തലയോലപ്പറമ്പ് സെന്റ് ജോര്‍ജ്ജ് സ്‌ക്കൂളിനു സമീപം കട നടത്തുന്ന വടയാര്‍ സ്വദേശി വിജയന്‍ എന്നിവരെയാണ് ഇന്നലെ പിടികൂടിയത്. വരുംദിവസങ്ങളില്‍ പരിശോധന കൂടുതല്‍ കര്‍ക്കശമാക്കാനാണ് പോലീസ് തീരുമാനം.