Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൂത്താട്ടുകുളം മേരി, സി.എസ് ജോര്‍ജ്ജ് എന്നിവരുടെ അനുസ്മരണം മേവെള്ളൂര്‍ പ്രണയകുലത്തില്‍ നടത്തി.
20/06/2016

തലയോലപ്പറമ്പ്: സ്വാതന്ത്ര്യസമര സേനാനികളായ കൂത്താട്ടുകുളം മേരി, സി.എസ് ജോര്‍ജ്ജ് എന്നിവരുടെ അനുസ്മരണം മേവെള്ളൂര്‍ പ്രണയകുലത്തില്‍ നടത്തി. ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതിയും കൂത്താട്ടുകുളം മേരി സ്മാരകസമിതിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത് സി.കെ ആശ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുതിര്‍ന്ന സി.പി.ഐ നേതാവ് സി.എം തങ്കപ്പന്‍ അനുസ്മരണപ്രഭാഷണം നടത്തി. തുടര്‍ന്ന് മനുഷ്യാവകാശവും അഴിമതിയും എന്ന വിഷയത്തില്‍ സംവാദം നടന്നു. ആത്മകഥാ കുറിപ്പുകളുടെ അവലോകനം സൂര്യ ബിനോയ് നിര്‍വഹിച്ചു. പി.കെ മേദിനിയുടെ ഗാനാഞ്ജലിയും അരങ്ങേറി. ദക്ഷിണേന്ത്യയിലെ പ്രശസ്ത വനിതാ തബലിസ്റ്റ് രത്‌നശ്രീ, വേമ്പനാട്ടുകായലില്‍നിന്ന് മൂന്നുപേരുടെ ജീവന്‍ രക്ഷിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അക്ഷയ് സുരേഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. അഡ്വ. കെ.സുരേഷ്‌കുറപ്പ് എം.എല്‍.എ, യുവകലാസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എം സതീശന്‍, കെ.ബിനു, ശാരദാ മോഹന്‍, അരവിന്ദന്‍ കെ.എസ് മംഗലം, എം.ഡി ബാബുരാജ് എന്നിവര്‍ പങ്കെടുത്തു