Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ഓടിയ ഒന്‍പത് സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെയും ഓട്ടോറിക്ഷ, വാന്‍ തുടങ്ങിയ ടാക്‌സി വാഹനങ്ങള്‍ക്കെതിരെയും നടപടികള്‍ എടുത്തു.
20/06/2016

വൈക്കം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ വാഹനങ്ങളിലും മററ് ടാക്‌സി വണ്ടികളിലും കയററി കൊണ്ട് പോകുന്നതിന് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും ചില മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഇങ്ങനെ നല്‍കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായും നിശ്ചിത സീററിംഗ് കപ്പാസിററിയിലും അധികമായും കുട്ടികളെ കയററി സര്‍വീസ് നടത്തിയ വാഹനങ്ങള്‍ വാഹനവകുപ്പ് നീരിക്ഷിച്ചു വരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ഓടിയ ഒന്‍പത് സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെയും ഓട്ടോറിക്ഷ, വാന്‍ തുടങ്ങിയ ടാക്‌സി വാഹനങ്ങള്‍ക്കെതിരെയും നടപടികള്‍ എടുത്തു. സീററിംഗ് കപ്പാസിററിയെക്കാള്‍ വളരെ കൂടുതലായി കുട്ടികളെ കയററുക, കൂടുതല്‍ കൂട്ടികളെ നിറുത്തി കൊണ്ടുപോകുക, ഡ്രൈവര്‍, അററന്റര്‍ തുടങ്ങിയ പോസ്റ്റുകളില്‍ പരിശീലനം കിട്ടാത്തവരെയും, പ്രായം, അനുഭവം എന്നീ യോഗ്യതകള്‍ ഇല്ലാത്തവരെയും ജീവനക്കാരായി നിയമിക്കുക, ഡ്രൈവര്‍ന്മാരും ആയമാരും പരീശീലന ക്ലാസ്സില്‍ പങ്കെടുത്തപ്പോള്‍ നല്‍കിയ ഐ.ഡി കാര്‍ഡുകള്‍ ധരിക്കാതിരിയ്ക്കുക, വാഹനത്തില്‍ സൂക്ഷിക്കാന്‍ പറഞ്ഞിരിക്കുന്നതും വാഹനങ്ങളുടെ സമയം, കുട്ടികളുടെ എണ്ണം, സ്റ്റോപ്പ് ഇവ ചേര്‍ന്ന ട്രിപ്പ് ഷീററ്, മററ് വാഹനരേഖകള്‍, കൂടാതെ എല്ലാത്തരം വാഹനങ്ങളിലും കരുതേണ്ട കൂട്ടികളുടെ ലിസ്റ്റ്, ഫോണ്‍ നമ്പര്‍ ഇവ ഇല്ലാതെയുളള വാഹനങ്ങള്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചത്. മററ് ടാക്‌സി വാഹനങ്ങളിലും കുട്ടികളുടെ ലിസ്റ്റും ഓണ്‍ സ്‌ക്കൂള്‍ ഡ്യൂട്ടി എന്ന ബോര്‍ഡും വയ്ക്കാത്തിനും കേസ് എടുത്തു. നഗരത്തിലെ പ്രധാന വിദ്യാലയങ്ങളിലെ സ്‌കൂള്‍ ബസുകള്‍ക്കെതിരെ കേസ് എടുക്കുകയും പകരം സംവിധാനത്തില്‍ കൂടുതല്‍ ട്രിപ്പുകള്‍ നടത്തി ക്രമപ്പെടുത്താനും അതുവരെ പകരം വാടകവണ്ടികള്‍ അധികമായി ഓടിയ്ക്കാനും നടപടി എടുത്തു. ഇത്തരം തുടര്‍ച്ചയായുളള നീരിക്ഷണങ്ങളെ തുടര്‍ന്ന് ഈ സ്‌കൂള്‍ വര്‍ഷം 13 വാഹനങ്ങള്‍ വൈക്കം സബ് ആര്‍.ടി ഓഫിസില്‍ പുതുതായി രജിസ്റ്റര്‍ ചെയ്തതായി ജോയിന്റ് ആര്‍.ടി.ഒ വി.സജിത്ത് അറിയിച്ചു.
സ്‌കൂളിന്റെ ഗേററിന് സമീപത്ത് ഉണ്ടാകുന്ന ക്രമരഹിതമായ തിക്കും തിരക്കും നിയന്ത്രിക്കാന്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ തുടര്‍ച്ചയായി സന്ദര്‍ശിക്കും. കൂടൂതല്‍ നിയന്ത്രണങ്ങള്‍ നടത്തേണ്ട സ്ഥലങ്ങളില്‍ ട്രാഫിക് വാര്‍ഡന്‍മാരെ സ്‌കൂള്‍ അധിക്യതര്‍ നിയമിക്കണം. ചില സ്ഥലങ്ങളില്‍ വണ്‍വേ സിസ്റ്റം നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരം വൈക്കം ലിസ്യൂ സ്‌കൂളിലേയ്ക്ക് സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും കാരയില്‍ ജംഗ്ഷന്‍, ആയുര്‍വേദ ആശുപത്രിക്കവല വഴി സ്‌കൂളിന്റെ പടിഞ്ഞാറേ ഗേററില്‍ എത്തി കുട്ടികളെ ഇറക്കിയശേഷം മാര്‍ക്കററ് വഴി തിരികേ പോകണം. സ്‌കൂള്‍ ബസുകള്‍ കൊച്ചുകവല വഴി സ്‌ക്കൂളിന്റെ കിഴക്കേ ഗേററിലൊ പടിഞ്ഞാറേഗേററിലോ ഇറക്കി തിരിച്ചു പോകണം. പ്രൈവററ് വണ്ടികളില്‍ കുട്ടികളെ കയററി വിട്ടാല്‍ തടയുകയും കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമും, സ്‌കൂള്‍ കാര്‍ഡും ഉണ്ടെങ്കില്‍ പ്രൈവററ് ബസ്സില്‍ യാത്രാ കണ്‍സഷന്‍ നല്‍കണം. കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കണ്‍സഷന്‍ ലഭിക്കാന്‍ കുട്ടികളുടെ ലിസ്റ്റ് സഹിതം അപേക്ഷിച്ചാല്‍ കണ്‍സഷന്‍ കാര്‍ഡ് വിതരണം നടത്തുന്നതാണെന്നും വി.സജിത്ത് അറിയിച്ചു.