Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചങ്ങമ്പുഴ കാവ്യോത്സവം തുടങ്ങി.
18/06/2016
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വൈക്കം ബി.എഡ് സെന്ററില്‍ നടത്തിയ ചങ്ങമ്പുഴ കാവ്യോത്സവത്തിന്റെ ഉദ്ഘാടനം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മുന്‍പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാര്‍ നിര്‍വഹിക്കുന്നു

വൈക്കം: മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ചരമദിനത്തോടനുബന്ധിച്ച് പുരോഗമന കലാസാഹിത്യ സംഘം, പി.കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാല, വനിതാസാഹിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ചങ്ങമ്പുഴ കാവ്യോത്സവം തുടങ്ങി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മുന്‍പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ബി.എഡ് സെന്ററില്‍ നടന്ന ചടങ്ങില്‍ കൃഷ്ണപിള്ള ഗ്രന്ഥശാല പ്രസിഡന്റ് എം.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മലയാള ഭാഷ വളര്‍ച്ചയും തളര്‍ച്ചയും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ അഡ്വ. എന്‍ ചന്ദ്രബാബു വിഷയാവതരണം നടത്തി. പു.ക.സ ഏരിയാ പ്രസിഡന്റ് സുബ്രമണ്യന്‍ അമ്പാടി, സെക്രട്ടറി കെ.സി കുമാരന്‍, കെ.ആര്‍ ബീന, അഡ്വ. അംബരീഷ് ജി.വാസു, ഹരിദാസ്, സൂരജ്, ടി.എ ഗോവിന്ദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. കെ.കെ ശ്രീനിവാസന്‍ മോഡറേററര്‍ ആയിരുന്നു. ബി.എഡ് കോളേജ് വിദ്യാര്‍ത്ഥികളായ ജസ്റ്റീന, വിമല്‍ എന്നിവര്‍ ചങ്ങമ്പുഴ കവിതകള്‍ ചൊല്ലി. കെ.എസ് സുധ, ബി.ജയകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.