Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഴയും കാററും പാഞ്ഞെത്തുമ്പോള്‍ വീടിനുള്ളില്‍ ഭയാശങ്കയോടെ ഷൈലയും രണ്ട് പെണ്‍മക്കളും
18/06/2016
അപകടാവസ്ഥയിലായ വീടിനുമുന്നില്‍ തലയാഴം പന്ത്രേക്കറില്‍ ഷൈലയും രണ്ട് പെണ്‍മക്കളും.

വൈക്കം: മഴയും കാററും പാഞ്ഞെത്തുമ്പോള്‍ വീടിനുള്ളില്‍ ഭയാശങ്കയോടെയാണ് ഷൈലയും രണ്ട് പെണ്‍മക്കളും കിടന്നുറങ്ങുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് തമ്പാന്‍ അസുഖം ബാധിച്ച് മരിച്ചതോടെ ഇവരുടെ ജീവിതം ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. തലയാഴം പുത്തന്‍പാലം സ്‌ക്കൂളില്‍ ആയയായി ജോലി നോക്കുന്നതിന് കിട്ടുന്ന 3500 രൂപയാണ് ഇവരുടെ ഏക വരുമാനം. മക്കള്‍ ആതിര തമ്പാന്‍ എഴിലും അനഘ തമ്പാന്‍ അഞ്ചിലും പഠിക്കുന്നു. കുട്ടികള്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്നുെണ്ടങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇവിടെയും പ്രതിസന്ധിയുണ്ടാക്കുന്നു. ഷൈലയ്ക്ക് കഴിഞ്ഞനാല് മാസമായി ശമ്പളം ലഭിക്കുന്നില്ല. ഇതിനിടയില്‍ മക്കളുടെ വിദ്യാഭ്യാസ ചെലവും വീട്ടുചെലവും എല്ലാം മുന്നോട്ടു കൊണ്ടുപോകുവാന്‍ ഷൈല ബുദ്ധിമുട്ടുകയാണ്. മഴ പെയ്താല്‍ വീടുമുഴുവന്‍ ചോര്‍ന്നൊലിക്കുന്നു. കാററ് അതിശക്തമായായാല്‍ വീടിന്റെ പട്ടികകളുമെല്ലാം അടര്‍ന്നുപോകുന്നു. ഇവരുടെ ബുദ്ധിമുട്ടുകളില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌ക്കൂളിലെ അധ്യാപകരും സഹായഹസ്തമേകാറുണ്ട്. ഇപ്പോള്‍ ഒരുവിധത്തില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത് സുമനസ്സുകളുടെ സഹായത്താലാണ്. വീടും കിടപ്പാടവും ഉണ്ടെങ്കിലും ഇതെല്ലാം കേസുകളുടെ നൂലാമാലയിലാണ്. സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ പലതരത്തിലുള്ള സഹായം ലഭിക്കുമ്പോള്‍ ഇതുപോലുള്ള നേര്‍ക്കാഴ്ചകള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ കണ്ടില്ലെന്ന് നടിക്കുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ഉറപ്പുവരുത്തുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒട്ടനവധി ഫണ്ടുകളുെണ്ടങ്കിലും ഉത്തരവാദിത്വപ്പെട്ടവര്‍ ഷൈലയെയും കുടുംബത്തെയും തിരിഞ്ഞുപോലും നോക്കാറില്ല. വീട് നിലംപൊത്തിയാല്‍ എന്തുചെയ്യണമെന്ന് അറിയാതെയാണ് ഇവര്‍ ഓരോനിമിഷവും തള്ളിനീക്കുന്നത്. ശമ്പളം ലഭിക്കാതെ വന്നതോടെ ദാരിദ്രവും ഇവരിലേക്ക് എത്തിയിരിക്കുകയാണ്. ഇതിനെല്ലാം മാററമുണ്ടാകണമെന്ന പ്രാര്‍ത്ഥനയിലാണ് ഈ അമ്മയും രണ്ട് പെണ്‍കുട്ടികളും.