പുകയില ഉല്പന്നങ്ങള് വില്പന നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു.
18/06/2016
വൈക്കം: വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സമീപം പുകയില ഉല്പന്നങ്ങള് വില്പന നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം കിഴക്കേനട ശ്രീ ശങ്കരാചാര്യ ഹയര്‍ സെക്കന്ററി സ്ക്കൂളിനുസമീപം കട നടത്തുന്ന കിഴക്കേനട കോരുവള്ളിത്തറ സോമനെ(58)യാണ് 12000 രൂപയുടെ പുകയില ഉല്പന്നങ്ങളുമായി വൈക്കം ജൂനിയര്‍ എസ്.ഐ ജയശങ്കര്‍, ഷാഡോ പോലീസുകാരായ കെ.നാസര്‍, പി.കെ ജോളി എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.