Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്ലോക്ക് ലെവല്‍ യൂത്ത് പാര്‍ലമെന്റും യോഗാ പരിശീലനവും നടത്തി.
18/06/2016

വൈക്കം: കോട്ടയം നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ തുറുവേലിക്കുന്ന് വിപഞ്ചിക സാംസ്‌കാരികവേദി ബ്ലോക്ക് ലെവല്‍ യൂത്ത് പാര്‍ലമെന്റും യോഗാ പരിശീലനവും നടത്തി. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി ഉദ്ഘാടനം ചെയ്തു. വല്ലകം സെന്റ് മേരീസ് സ്‌ക്കൂളില്‍ നടന്ന യോഗത്തില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ പി.എസ് മോഹനന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ പി.പി ദിവാകരന്‍, സാക്ഷരതാ പ്രേരകുമാരായ കെ.പി ബീന, എം.തോംസണ്‍ മാത്യു, യൂത്ത് കോ-ഓര്‍ഡിനേററര്‍ വി.ബ്രിജിത്ത്‌ലാല്‍, യുവകേന്ദ്ര വാളന്റിയര്‍ അമല്‍ എന്നിവര്‍ പ്രസംഗിച്ചു. ആര്‍ട്ട് ഓഫ് ലിവിംഗ് യോഗ ട്രെയിനര്‍ എ.വി വിജയന്‍ യോഗാ പരിശീലനം നല്‍കി.