Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് കെ.എസ്.ഇ.ബി ജീവനക്കാരായ രണ്ടുപേര്‍ക്ക് പരുക്ക്.
18/06/2016

വൈക്കം: കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് കെ.എസ്.ഇ.ബി ജീവനക്കാരായ രണ്ടുപേര്‍ക്ക് പരുക്ക്. ഉദയംപേരൂര്‍ കെ.എസ്.ഇ.ബി ഓഫീസിലെ ജീവനക്കാരായ ചെമ്പ് കറുപ്പശേരില്‍ ദിനേഷ് (38), മുറിഞ്ഞപുഴ പുത്തന്‍പുരയില്‍ ശിവരാമന്‍ (50) എന്നിവര്‍ക്കാണ് പരുക്കേററത്. ദിനേഷിനെ വൈക്കം താലൂക്ക് ആശുപത്രിയിലും, ശിവരാമനെ ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചിന് കുലശേഖരമംഗലം മാററപ്പറമ്പിലാണ് അപകടം. ചെമ്പില്‍നിന്നും വൈക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിന് പിന്നില്‍ എറണാകുളത്തുനിന്നും വൈക്കത്തേക്കു വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു. വൈക്കം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.